Tuesday, May 5, 2015

മഷിക്കറ

വർണ്ണമാതാ നിൻ നിറമാർന്ന രക്തം
ഊറ്റിക്കുടിച്ചവൻ നിറഞ്ഞു നിന്നു
അതിൻ തിളക്കത്താൽ, കഥ രചിച്ചവൻ
കവിതയും രചിച്ചു പെറ്റോൾ തൻ
വേദനയും വരച്ചു

പെണ്ണിന്റെ നീറുന്ന നോവുകൾ
തലക്കെട്ട്‌ ചാർത്തി തുടർ ലേഖനമെഴുതി
ആകാംക്ഷയേകും ഉപാഖ്യാനങ്ങളാക്കി
ആർത്തിയോടത് കാത്തു കിടന്നൂ മനുഷ്യൻ.
അമ്മയേം പെങ്ങളേം കണ്ടതേയില്ല
അമ്മിഞ്ഞ തൻ രുചിയത് ഓർത്തതുമില്ല

ചുളിഞ്ഞ ചർമ്മത്തിൻ വേദനയും കാട്ടി
താളുകൾ അവൻ എഴുതി നിറച്ചു.
ഏങ്ങി ഏങ്ങി വാചാലമായി ഹൃദയത്തിൻ
അന്ധത മാറ്റു സഹോദരാ...
പുരസ്കാരമേറ്റു പേരും ലഭിച്ചു

തിരക്കുകൾ കൂടി തിരിഞ്ഞു നോക്കാതയായ്
എഴുതിയ വരികൾ മറന്നു മഷിതൻ മണവും
മരിച്ചു. നീട്ടിക്കുറിച്ചോരൊപ്പു വച്ചു
അമ്മയെ ആയയെ ഏൽപിച്ചു പോരവേ
അവനിലെ കലാകാരൻ പൊട്ടിച്ചിരിച്ചു

ഇനിയും എഴുതണം ഒരുപാട് വരികൾ
വാങ്ങണം ഒരു നല്ല പേരും പ്രശസ്തിയും
ചൂടണം ഭാരത രത്ന പുരസ്കാരവും
മന്ത്രിച്ചു അവനിലെ വലിയ കലാകാരൻ

No comments: