Saturday, September 26, 2015

ന്യൂഘോഷം

ഒരു ന്യൂ ജെൻ ആഘോഷം

ആഘോഷങ്ങൾ ആത്മ ബന്ധങ്ങൾ
പുതുക്കാൻ ഒരവസരമെന്നോർത്ത്
ക്ഷണിച്ചതാണ് അവൾ

അഥിതിയെ മാനിച്ചു ഭക്ഷണമൊരുക്കാൻ
പുതുപ്പുടവ അഴിച്ചവൾ വിയർപ്പൊഴുക്കി..
വിരുന്നുകാർ വന്നു തീൻമേശ നിറഞ്ഞു
അപ്പഴും മുക്കല്ലിനു അരികിലായിരുന്നു അവൾ

സ്നേഹത്തിലൽപ്പം പാലു ചേർത്ത് മധുരം
നിറഞ്ഞ പായസവും ഒരുക്കി, ഭക്ഷണത്തിൻ
കൊഴുപ്പ് കൂട്ടാൻ അൽപം മധുരം കൊടുത്തു
തണുപ്പ് തിന്ന നെയ്ക്കട്ടയും കഴിച്ചവൾ,

വിശേഷം പങ്കിടാൻ പൂമുഖവാതിലിൽ വന്നു
തടിയോടെ ഉടലോടെ എല്ലാം കൈകളിൽ
ഒളിപ്പിച്ച ചതുരക്കട്ടയിൽ അലിഞ്ഞു ചേർന്ന്
ആഘോഷം മുഴുവം അതിനകത്തായ്...

സാദിഖ്‌ ബിൻ യഹ് യ

Thursday, August 27, 2015

ഓണം വരവായ്

"തൃക്കാരപ്പോ പടിക്കേലും വായോ......
ഞാനിട്ട പൂക്കളം കാണാനും വായോ.....''

ആർപ്പോ... റ്രോ...റ്രോ....

ആർപ്പു വിളിയുടെ സ്വരം വടം വലിക്കിടയ്ക്കോ വള്ളം കളിക്കിടക്കോ കേട്ടുകാണും,എന്നാൽ ഇവിടെ അങ്ങിനയല്ല. മഹാബലിയ വരവേൽക്കുന്നതിന് വേണ്ടി വീട്ടു മുറ്റത്തു തൃക്കാകരയപ്പനെ പ്രതിഷ്ടിക്കുന്ന നാളുകൾ...ഈ ഓണം കൊള്ളലിന്റെ ഭാഗമായി തൃക്കാകരയപ്പനെ തുമ്പകുടവും പുഷ്പങ്ങളും കൊണ്ടലങ്കരിക്കുന്നു..കത്തിച്ച  നിലവിളക്ക് ,ചന്ദനത്തിരി  വേവിച്ച അട,മുറിച്ച നാളീകേരം ,അവിൽ, മലർ തുടങ്ങിയവയും ഇതിനോടൊപ്പം വെയ്ക്കുന്നു.. തൃക്കാകരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ കഴിക്കാവൂ...

ആർപ്പു വിളികക്  ശേഷം അടയുടെ ഒരു കഷ്ണം ഗണപതിക്കും ഒരു കഷ്ണം മഹബലിക്കുമായി നിവേദിക്കുന്നു . ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്...

ഇത് ഓണവുമായി ബന്ധപ്പെട്ട ഒരു വിശ്വാസം..
ഇനിയുമുണ്ട് പലതും ...

ആർപ്പു വിളിയുടെ ആരവം കെട്ടടങ്ങും മുമ്പ് ഞാനെന്റെ വിശ്വാസം പറയാം...
ഒരു മുസ്ലിം എന്ന നിലക്ക് എന്റെ നേർച്ചയും വഴിപാടുകളും നിവേദങ്ങളും എന്റെ രക്ഷിതാവായ അല്ലാഹുവിന്നു മാത്രമേ ആകാവൂ...അവനെല്ലാതവരിലേക്ക്  പോകുന്ന നിവേദങ്ങളും അതുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളും എനിക്ക് കഴിക്കാൻ പാടില്ല...
അല്ലാതെ എന്റെ ഇതര മത സുഹൃത്തുക്കളോട് ഒരു വെറുപ്പോ വാശിയോ വൈരാഗ്യമോ ഇല്ല...
തനിക്കു കെണിയൊരുക്കി കാത്തിരുന്ന ജൂദ സ്ത്രീയുടെ സൽകാരം സ്വീകരിച്ച ആ പ്രവാചകന പറയുന്നു ബഹുദൈവ ആരാധനയുടെ ഭക്ഷണം നിങ്ങൾ കഴിക്കരുത് അതാണ്‌ വിശ്വാസം
തന്റെ വിശ്വാസത്തെ ആരുടെ മുമ്പിലും അടിയറവു വെയ്ക്കാതെ മനുഷ്യനെ സ്നേഹിക്കാനും അവനോടു സൗഹാർദധം  വച്ചുപുലർത്താനും  കഴിയണം ഓരോ വിശ്വാസിക്കും

സ്നേഹത്തോടെ
സാദിഖ്‌ ബിൻ യഹ് യ   

Tuesday, May 5, 2015

മഷിക്കറ

വർണ്ണമാതാ നിൻ നിറമാർന്ന രക്തം
ഊറ്റിക്കുടിച്ചവൻ നിറഞ്ഞു നിന്നു
അതിൻ തിളക്കത്താൽ, കഥ രചിച്ചവൻ
കവിതയും രചിച്ചു പെറ്റോൾ തൻ
വേദനയും വരച്ചു

പെണ്ണിന്റെ നീറുന്ന നോവുകൾ
തലക്കെട്ട്‌ ചാർത്തി തുടർ ലേഖനമെഴുതി
ആകാംക്ഷയേകും ഉപാഖ്യാനങ്ങളാക്കി
ആർത്തിയോടത് കാത്തു കിടന്നൂ മനുഷ്യൻ.
അമ്മയേം പെങ്ങളേം കണ്ടതേയില്ല
അമ്മിഞ്ഞ തൻ രുചിയത് ഓർത്തതുമില്ല

ചുളിഞ്ഞ ചർമ്മത്തിൻ വേദനയും കാട്ടി
താളുകൾ അവൻ എഴുതി നിറച്ചു.
ഏങ്ങി ഏങ്ങി വാചാലമായി ഹൃദയത്തിൻ
അന്ധത മാറ്റു സഹോദരാ...
പുരസ്കാരമേറ്റു പേരും ലഭിച്ചു

തിരക്കുകൾ കൂടി തിരിഞ്ഞു നോക്കാതയായ്
എഴുതിയ വരികൾ മറന്നു മഷിതൻ മണവും
മരിച്ചു. നീട്ടിക്കുറിച്ചോരൊപ്പു വച്ചു
അമ്മയെ ആയയെ ഏൽപിച്ചു പോരവേ
അവനിലെ കലാകാരൻ പൊട്ടിച്ചിരിച്ചു

ഇനിയും എഴുതണം ഒരുപാട് വരികൾ
വാങ്ങണം ഒരു നല്ല പേരും പ്രശസ്തിയും
ചൂടണം ഭാരത രത്ന പുരസ്കാരവും
മന്ത്രിച്ചു അവനിലെ വലിയ കലാകാരൻ

Sunday, April 12, 2015

നിയമം

മനുഷ്യൻ നിർമിച്ച നിയമ
സംഹിതകൾ,
മനുഷ്യൻ തന്നെ പഴുതുകൾ
കണ്ടത്തി,

അഭിഭാഷകർ നിയമത്തെക്കാൾ
ഏറെ പഴുതുകൾ പഠിച്ചു
അപരാതിക്ക് മോചനവും
നിരപരാതിക്ക് ശിക്ഷയും
സമ്മാനിക്കാൻ

വരാനുണ്ടൊരു ലോകം
അവിടയുണ്ടൊരു കോടതി
സകല നിയമ നിർമ്മാതാക്കളേയും
നിർമ്മിച്ച നിർമ്മാതാവിന്റെ
കോടതി

പഴുതുകൾ വെറും പാഴ്
വേലകളായ്‌ മാറും
പുറത്തു കൊണ്ടുവരും പുറം ലോകം
കാണാതെ പൂഴ്ത്തി വച്ചവ






സാദിഖ് ബിൻ യഹ് യ


Saturday, April 11, 2015

ഈ പാതയിൽ ഇനിയും

മധുരം പതിനേഴിനല്ല കുട്ടിക്കാലത്തെ ഓർമ്മകൾക്കാണന്നു നമ്മുടെ പല ഓർമ്മകളും നമ്മെ അറീക്കാറുണ്ട്.അത്തരം ഓർമ്മകളിൽ പലപ്പോഴും ഓർക്കാറുള്ള ഓരു 'ചളി ' ഓർമ്മ
പ്രായം പാതി എട്ടിന്റെ നിറവ് ,"നാലാം വയസ്സിൽ നട്ടപ്പിരാന്ത്‌ " എന്നാണ ല്ലൊ..?അർദ്ധ  നഗ്നനായ പക്കീർ (എന്നെപ്പറ്റിയാ ),വൃണത്താൽ അലങ്കൃതമായ പ്രിഷ്ടം,നർക്കുടകം തുളുമ്പി തെറിച്ചുണങ്ങിയ പാടിനാൽ പിരിച്ചു വച്ച മീശ,സദാ ആനന്ദിതനായ ട്രൗസർ.ഇതാണ് എന്റെ ഒരു ചെറിയ കോലം
മണ്ണിന്റെ രുചിയും മണവും എനിക്ക് വളരെ പ്രിയമായിരുന്നു,മുറ്റത്തും തെങ്ങിൻ തടത്തിലും റോഡരികിലും കെട്ടി നിൽകുന്ന വെള്ളത്തിൽ നീന്തി തുടിക്കാൻ കൊതിച്ചിരുന്ന സമയം. അന്നത്തെ എന്റെ വലിയ കൂട്ട് എന്റെ വല്ല്യുമ്മയായിരുന്നു.

Sunday, April 5, 2015

യഥാർത്ഥ വഴി

മറവിയുടെ ഇരുട്ട് ഒരു അനുഗ്രഹമായി കാണുന്ന നമുക്ക് മുമ്പിൽ ഓർമ്മപ്പെടുത്തലിന്റെ ഒരു ചെറിയ തിരി കൊളുത്തിയാൽ ചിലപ്പോൾ ജീവിതത്തിനു വഴിത്തിരിവാകുന്ന  ഒരു വലിയ പ്രകാശ ഗോപുരം തന്നെ തുറന്നേക്കാം. ഭരണാതികാരികളുടെ ദ്രോഹം സഹിക്ക വയ്യാതെ ജറൂസലമിലേക്ക്‌ യാത്ര തിരിച്ച മഹാനായ യേശുവിനെ കുറിച്ച് ഈ ദിനങ്ങളിൽ ഓർമ്മപ്പെടുത്തുന്നത്‌ ഉചിതമാണെന്നു വിശ്വസിക്കുന്നു. ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വീശി യേശുവിനെ ഓശാന പാടി സ്വീകരിച്ചു ജറൂസലമിന്റെ മക്കൾ എന്ന വിശ്വാസമാണ് ഈസ്റ്ററിന് മുമ്പുളള ഞായർ'ഓശാന ഞായർ' ആയി ആചരിക്കുന്ന ഒരു ക്രിസ്തു മത വിശ്വാസിക്കുള്ളത്.പിന്നീട് അങ്ങോട്ട്‌ തീവ്ര നോമ്പിന്റേയും പീഡനസ സഹന ഒർമ്മാചരണത്തിന്റെയും പുണ്യ ദിനങ്ങളാണ്.

Sunday, October 12, 2014

പണയം













പ്രിയദമനു വേണ്ടി
പേറ്റു നോവ്‌ സഹിച്ചാ
പെണ്‍കിളി,
പാരിൽ വിട്ടുപോയ മക്കളെ
പോറ്റാൻ ഗർഭപാത്രം
പണയപ്പെടുത്തിയ കാഴ്ച
പാതിരാവിൽ കാണേണ്ടി വന്ന
പൊന്നു മോൻ...
പിടക്കുന്ന ഹൃദയവുമായ്‌
പിറുപിറുക്കുന്ന അമ്മയോട്
പലതവണ ചോതിച്ചു
പറയൂ അമ്മെ...എൻ
പിതാവിന്റെ പേര്

പറയൂ അമ്മെ...എൻ
പിതാവിന്റെ പേര്....

സാദിഖ്‌ ബിൻ യഹ് യ