മറവിയുടെ ഇരുട്ട് ഒരു അനുഗ്രഹമായി കാണുന്ന നമുക്ക് മുമ്പിൽ ഓർമ്മപ്പെടുത്തലിന്റെ ഒരു ചെറിയ തിരി കൊളുത്തിയാൽ ചിലപ്പോൾ ജീവിതത്തിനു വഴിത്തിരിവാകുന്ന ഒരു വലിയ പ്രകാശ ഗോപുരം തന്നെ തുറന്നേക്കാം. ഭരണാതികാരികളുടെ ദ്രോഹം സഹിക്ക വയ്യാതെ ജറൂസലമിലേക്ക് യാത്ര തിരിച്ച മഹാനായ യേശുവിനെ കുറിച്ച് ഈ ദിനങ്ങളിൽ ഓർമ്മപ്പെടുത്തുന്നത് ഉചിതമാണെന്നു വിശ്വസിക്കുന്നു. ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വീശി യേശുവിനെ ഓശാന പാടി സ്വീകരിച്ചു ജറൂസലമിന്റെ മക്കൾ എന്ന വിശ്വാസമാണ് ഈസ്റ്ററിന് മുമ്പുളള ഞായർ'ഓശാന ഞായർ' ആയി ആചരിക്കുന്ന ഒരു ക്രിസ്തു മത വിശ്വാസിക്കുള്ളത്.പിന്നീട് അങ്ങോട്ട് തീവ്ര നോമ്പിന്റേയും പീഡനസ സഹന ഒർമ്മാചരണത്തിന്റെയും പുണ്യ ദിനങ്ങളാണ്.
സുഹൃത്തുക്കളോടൊത്തു അവസാന അത്താഴം കഴിച്ച ആ രാത്രിയുടെ ഓർമ്മകൾ പെസഹയായും തൊട്ടടുത്ത ദിവസം യേശുവിനെ കുരിശിലേറ്റിയ ദുഃഖ വെള്ളിയും അടുത്ത് വരുന്ന ഞായർ ഈസ്റ്റെർ ആയും ആചരിക്കുന്നത്.യഥാർത്ഥത്തിൽ ഈ ആഘോഷവും ആചാരവും ബൈബിളുമായി ഒന്നു തുലനം ചെയ്തു നോക്കാൻ എപ്പഴെങ്കിലും തയ്യാറായിട്ടുണ്ടോ.? "ഇല്ല" എന്നതാണ് മറുപടി എങ്കിൽ,ഞങ്ങളുടെ പുരോഹിതർ പറഞ്ഞത് അപ്പടി വിശ്വസിച്ചു എന്നാണ് ഉത്തരമെങ്കിൽ,ബൈബിളിലെ ചില വചനങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുകയാണ്
ബൈബിളിലെ മത്തായിടെ സുവിശേഷം 12:40 "മൂന്നു രാത്രിയും മൂന്നു പകലും യോനാ ഒരു വലിയ മീനിന്‍റെ വയറ്റില്‍ കിടന്നു. അതുപോലെ മനുഷ്യപുത്രന്‍ മൂന്നു പകലും മൂന്നു രാത്രിയും ഭൂമിയുടെ ഹൃദയത്തിന്‍റെ ഉള്ളില്‍ ഇരിക്കും."ഈ വചനം ചില വിശ്വാസങ്ങളുടെ അടിവേരറുക്കുന്നതാണ്. ഒന്നാമതായി യേശു തന്നെ അദ്ധേഹത്തെ കുറിച്ച് പറഞ്ഞത് 'മനുഷ്യപുത്രൻ' എന്നാണ് ഒരുപാട് അത്ഭുതങ്ങൾക്കും ശ്രേഷ്ഠതയുമുള്ള യേശുവിന്റെ വാക്കിന് വില നൽകണോ അതോ പുരോഹിതർക്ക് നൽകണോ...?
അതുപോലെ തന്നെ ദുഃഖ വെള്ളി ദിവസം സന്ധ്യാ സമയം കുരിശിലേറ്റപ്പെട്ട യേശു ഞായറാഴ്ച ദിവസം സൂര്യോദയത്തിനു മുമ്പ് ഉയർതെഴുന്നേറ്റു എന്ന് പറയുമ്പോൾ ഏതു കലണ്ടറിന്റെ,ഏതു കണക്കിന്റെ അടിസ്ഥാനത്തിലാണ് മൂന്നു രാത്രിയും മൂന്നു പകലും വരിക. ഐതിഹ്യങ്ങളും കെട്ടു കഥകളും മെനഞ്ഞുണ്ടാക്കുമ്പോൾ അതിൽ വൈരുദ്ധ്യങ്ങൾ കടന്നുവരും
"നല്ലവനായ ഒരുവന്‍ അയാളുടെ ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്നു. അതിനാലവന് സ്വന്തം ഹൃദയത്തില്‍ നിന്നു വരുന്ന നല്ല കാര്യങ്ങള്‍ സംസാരിക്കാനാകുന്നു. എന്നാല്‍ ദുഷ്ടനായ ഒരുവന്‍റെ മനസ്സില്‍ ദുഷ്ടത നിറയുന്നു. അതിനാല്‍ അയാള്‍ സംസാരിക്കുന്നത് അയാളുടെ ഹൃദയത്തില്‍നിന്നും വരുന്ന ദുഷിച്ച കാര്യങ്ങളാകും","ഞാന്‍ നിങ്ങളോടു പറയുന്നു, തങ്ങള്‍ പറയുന്ന നിസ്സാരമായ ഓരോ വാക്കിനും ജനങ്ങള്‍ വിധിദിവസത്തില്‍ കണക്കു പറയേണ്ടിവരും. അന്ത്യവിധി ദിവസത്തില്‍ ഇതു സംഭവിക്കും"നിങ്ങള്‍ പറഞ്ഞ വാക്കുകളനുസരിച്ചാവും നിങ്ങളെ വിധിക്കുക. നിങ്ങളുടെ ചില വാക്കുകള്‍ നിങ്ങളെ നീതീകരിക്കും. എന്നാല്‍ വേറേ ചില വാക്കുകള്‍ക്ക് നിങ്ങള്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”(മത്തായി 12:35-37) . മേൽപറഞ്ഞ മൂന്നു വചനങ്ങളും പരലോക വിശ്വാസത്തെ കൂടുതൽ പ്രാധാന്യം നല്കുന്നതാണ്.
സുഹൃതുക്കലോടുള്ള ഗുണകാംക്ഷ ഒന്നു കൊണ്ട് മാത്രമാണ് ഈ ഓർമ്മപ്പെടുത്തലുകൾ
സ്നേഹത്തോടെ
സാദിഖ് ബിൻ യഹ് യ

No comments:
Post a Comment