ഒരു കർകിടക മാസം പുറത്ത് മഴ തിമർത്ത് പെയ്യുന്നു,മഴയുടെ നനവേറ്റ് എല്ലാം തനുത്തുറഞ് കിടക്കുകയാണ്, കോഴികുഞ്ഞുങ്ങൾ അമ്മയുടെ ഇളം ചൂടിൽ ആശ്വാസം കൊള്ളുന്നു, ഒരൽപം ചൂടിനു വേണ്ടി ശരീരത്തിൽ യോഗ മുറകൾ പ്രയോഗിച്ചു ചുരുണ്ട് കൂടിയിരിക്കുകയാണ് ഇതര ജീവികളും.ഭൂമി മഴ മേഘങ്ങളുടെ അലിവേറ്റു നീർപുതപ്പിൽ സുഖ നിദ്രയിലാണ്.പാടവരമ്പുകൾ നിറഞ്ഞു അടുത്തുള്ള തോട്ടിലേക്കും തോട് വഴി ജലം പുഴയിലേക്കും ഒരുമിച്ചോരുപോലെ കടലിലേക്കും വിനോധയാത്രയിലാണ്,സ്വയം ഉരുഗിയോലിച്ചു വെട്ടം പരത്തുന്ന മെഴുകു തിരികളെ പോലെ മേഘം തന്റെ മാറു പിളർത്തി ഭൂവിതിൽ സ്നേഹത്തിൻ പനിനീർ തളിച്ചിരിക്കുന്നു....
അത്താഴ സമയത്ത് തന്റെ ബാല്യകാല ഓർമ്മ പങ്കുവെച്ചപ്പോൾ ഉപ്പയുടെ ഈറനണിഞ്ഞ കണ്ണുകൾക്കും, പാതിമുറിഞ്ഞ സ്വരത്തിനും അദ്ധേഹത്തിന്റെ വാക്കുകളേക്കാൾ അർത്ഥ വ്യാപ്തി ഉണ്ടായതായി എനിക്ക് മനസ്സിലായി,തുളുമ്പി തെറിച്ച കണ്ണീർ കണങ്ങൾക്ക് ഓർമയിലെ വിയർപ്പിൻറെ ഉപ്പു രുജി ഉണ്ടായിക്കാണും. നമുക്കുമുണ്ട് കുട്ടിക്കാല ഓർമ്മകൾ ഒരുപാട് പറയാൻ... മാവിൻ കൊമ്പത്ത് ഊഞ്ഞാലാടി രസിച്ചതും.പത്തായത്തിൽ നിന്ന് (പത്തായമില്ലല്ലൊ സ്റ്റോർ റൂമല്ലേ......) ഉപ്പ് മാങ്ങ കട്ട് തിന്നതും ആരുടെയൊക്കയോ ഭാരം പേറി ക്ഷീണിച്ചവശമായപ്പോൾ ഒരു മൂലയിൽ കൂടിയിടപ്പെട്ട പാദരക്ഷകൾ കൊണ്ട് തീർത്ത കളിവണ്ടി ഉണ്ടാക്കിയെതുമൊക്കെ പറഞ്ഞ് കൂട്ടുകാർക്ക് അത് മനപ്പാടമായിക്കാനും
ആ പഴമയുടെ പുതുമയും സൗന്ദര്യവും നഷ്ടപ്പെട്ടിട്ടുണ്ടാകും...
ഉപ്പയും പറഞ്ഞു തന്നു തന്റെ കുട്ടിക്കാല കഥകൾ അനുഭവം.തീരദേശ ഗ്രാമങ്ങളിൽ പെട്ട ഒരു ഗ്രാമത്തിൽ പുഴയോടടുത്തു കിടക്കുന്ന ഭാഗത്തായാണ് ഓല മേഞ്ഞ ഒരു കൊച്ചു വീട്.അവിടെയായിരുന്നു അവർ താമസിച്ചിരുന്നത്.വീടിനരികിൽ പുഴയെ സമൃദ്ധമാക്കാൻ നിറഞ്ഞൊഴുകുന്ന തോട്.വെയിലിൽ നിന്നും മഴയിൽ നിന്നും തനിക്കു കാവലായി നില്ക്കുന്ന വീടിന്റെ മെൽക്കുര തന്റെ ദാഹം തീർക്കാൻ വായ തുറന്നു പിടിച്ചിരിക്കുന്നു.ഒരിറ്റു വെള്ളം പാഴാക്കി കളയാതെ എല്ലാം അകതോട്ടു തന്നെ ശേഖരിക്കുന്നുണ്ട്.പക്ഷെ വിശപ്പിന്റെ കാഠിന്യം കൊണ്ട് വയറും മനസ്സും ഒരുപോലെ കത്തുകയാണ് .വിശന്നു കരയുന്ന കുഞ്ഞിനെ കൂടിലാക്കി ഭക്ഷണം തേടി അകലങ്ങൾ താണ്ടി ക്ഷീണിച്ചു മടങ്ങി വരുന്ന തള്ള പക്ഷികളെ പോലെ ... ഈ ഉമ്മയും തന്റെ മക്കളെ ഊട്ടിയിരുന്നു ...തന്റെ വിയർപ്പു നീരാകിയായിരുണ്ണ്‍ അനാഥരായ ആ കുഞ്ഞുങ്ങൾക്ക് ആ ഉമ്മ അന്നം നൽകിയിരുന്നത്... ചോര നീരാക്കാൻ വരെ ആ ഉമ്മ തയ്യാറാണ് ,പക്ഷെ ദിവസങ്ങളായി ജോലി ഉണ്ടായിട്ടു... ഉപ്പ ജീവിതത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ തുടങ്ങീടട്ടേയുള്ളൂ അപ്പഴേക്കും വിധിയുടെ തലോടലുകൾ ഒരുപാട് തൊട്ടറിഞ്ഞു .അങ്ങനെ വിശപ്പിന്റെ കാഠിന്യം സഹിച്ചു നില്ക്കവേയാണ് ജോലി വാഗ്ദാനവുമായി ആ കൊച്ചു ബാലനെ തേടി അയൽവാസി എത്തുന്നത് .വിദ്യഭ്യാസ യോഗ്യതയൊന്നും പരിഗനനക്കില്ല കേട്ടോ ..(അതിനുള്ള ചെറുപ്പമല്ലേ ആയിട്ടുള്ളൂ..).വിശപ്പിന്റെ ആധിക്യം പ്രായമോ പക്കതയോ പരിഗണിച്ചു കൊണ്ടല്ലല്ലോ കടന്നു വരുന്നത് .ഒരു നേരത്തെ അന്നം അത് മാത്രമായിരുന്നു മനസ്സിലെ ചിന്ത
'ഒരു ജോലി ..തന്റെ പട്ടിണി അകറ്റാമല്ലൊ ...' എന്ന ചിന്തയിൽ സമ്മതം മൂളി .കുറച്ചകലെ അറബിക്കടലിന്റെ ചൂടും മണവും ഉപ്പു കലർന്ന കാറ്റിന്റെ തലോടലും എറ്റു കിടക്കുന്ന സ്ഥലത്തെ ഒരു കൊച്ചു തട്ടുകട, അവിടെ കടക്കാരനെ സഹായിക്കലായിരുന്നു ജോലി
പുഴയെ ലക്‌ഷ്യം വെച്ചു നീങ്ങുന്ന തോടരികിലൂടെ നേരത്ത മഴയിൽ നടന്നു നീങ്ങി .നിറഞ്ഞൊഴുകുന്ന തോട്ടിൽ നിന്നും തൊട്ടടുത്തുള്ള പാടത്തേക്കു ചാടിക്കളിക്കുന്ന പരൽ മീനുകൾ വെള്ളത്തിൽ ഇടയ്ക്കിടയ്ക്ക് പൊന്തി വരുന്ന ചെറു മീനുകളും "മ്ഹ്...എങ്ങോട്ടാ.. ഒറ്റക്ക് "എന്ന ചോദ്യം കണക്കെയുള്ള മുഖ ഭാവവുമായി നോക്കുന്നുണ്ട് . മീനുകളുടെ ആനന്തവും പ്രകൃതിയുടെ മനോഹാരിതയോന്നും ആ നിറഞ്ഞ കണ്ണുകൾക്ക് കുളിരേകിയിരുന്നില്ല.പ്രകൃതിക്കും തനിക്കുo എന്തോ ഒരു മറ രൂപപെട്ടപോലെ ഒന്നും കാണാനോ ആസ്വദിക്കാനോ കഴിയാത്ത പോലെ .ആർത്തിരമ്പുന്ന തിരമാലയുടെ ഭീകരതയും കുഞ്ഞു മനസ്സിലെ ആ തേങ്ങലും ചെറിയ മല്പിടുത്തത്തിലാണ് .തോടിന്റെ അറ്റം പുഴയോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് ചെറു തോണി കാത്തു നില്ക്കുമ്പോഴും പുഴയുടെ ഓലപ്പരപ്പുകളുടെ തിളക്കം മങ്ങിയ പോലെ.അവിടെ നിന്ന് തോണി യാത്രയും കഴിഞ്ഞു കടൽ തീരത്തിലൂടെയുള്ള അല്പം ദൂരം ചെല്ലുന്ന ഒരു യാത്ര .പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെച്ചു ഒരുമിചിരിക്കുന്ന എരിന്തിൻ തോടുകൾ, ഒരു വഴികാട്ടിക്ക് പിറകെ ഒന്നിച്ചു പറക്കുന്ന കടൽ കാക്കകൾ, ഒരിക്കലും പിരിയാൻ കഴിയാത്ത ആ കടൽ തീരത്തിനു ചുംബനം നൽകാൻ വരുന്ന തിരമാലകൾ ,ഇണയോ നാഥനോ ഇല്ലാതെ അങ്ങിങ്ങായി പറന്നു കിടക്കുന്ന പാദരക്ഷകൾ ,ഇതിനിടയിലൂടെ മണൽ തരികളെ തലോടി യാത്ര തുടർന്നു .
ഒടുവിൽ കടൽ തീരത്തോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ ആ കൊച്ചു തട്ടുകട .പതിയെ ഞാൻ അതിനാകേതു കടന്നു ചെന്ന് എന്നിട്ട് പതിഞ്ഞ സ്വരത്തിൽ
ഞാൻ വിളിച്ചു "മുതലാളീ...." " മ്ഹ് ... എന്ത് വേണം ..." ഞാൻ...ഞാൻ ഇവിടെ ജോലിക്കു വന്നതാ..."(നീയോ മുട്ടേന്നു വിരിഞ്ഞിട്ടില്ലല്ലോട അപ്പഴേക്കും ജോലിയോ...) എന്നൊന്നും അയാള് ചോതിച്ചില്ല വിശപ്പിന്റെ രുചി അറിഞ്ഞവരാകും അവരും."മോൻ വാ...." തന്നെ കൂട്ടി അകത്തോട്ടു പോയി .തനിക്കുള്ള നിർദേശങ്ങൾ തന്നു .വിശപ്പകറ്റാൻ ഭക്ഷണവും തന്നെ.. മനസ്സിനു എന്തെന്നില്ലാത്ത ആശ്വാസം .അവിടെ ഭക്ഷണം കഴിക്കാൻ വരുന്നവരല്ലാം തന്റെ കുടുംബത്തിനു ഒരു നേരത്തെ ഭക്ഷണം നല്കാൻ വേണ്ടി ഭീതിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നവരാണ് .അവരെ ഊട്ടണം.. നേരം പുലരും മുമ്പേ അവർ വരും.രാത്രിയിലെ ഉറക്കത്തിനു അതികം ദൈർഗ്യമൊന്നുമില്ലായിരുന്നു .തലേ ദിവസം തയ്യാറാക്കിയ പുട്ട് പൊടിയുമായി ഞാനും അദ്ദേഹവും കടയിൽ വരും .ഉറക്കം അവരുടെ വീട്ടിലായിരുന്നു .വിഭവ സമൃദ്ധമായ ഭകഷണം ഒന്നും അവിടെ ഇല്ല പുട്ടും അല്പം മതുരത്തിന് കുറച്ചു പഞ്ചസാരയും ചേർത്ത് കഴിക്കലാണ് അവരുടെ പതിവ്.അവർ പോയാൽ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെയ്ക്കണം അതായിരുന്നു ജോലി .കൂലിയോ സുഖമോ നോക്കിയായിരുന്നുല്ല വിശപ്പകറ്റാൻ അൽപം ഭക്ഷണം അത്ര മാത്രം.
പൊന്നുമ്മയുടെ സ്നേഹ സ്പർശമേറ്റു . നടക്കേണ്ടുന്ന പ്രായത്തിൽ ആരുടയോക്കയോ പാത്രം വൃത്തിയാക്കുന്ന ആ കുഞ്ഞു മനസ്സിന്റെ ഉള്ളിലെ വേദന എങ്ങനെയാണു പറയാൻ കഴിയുക..സൂര്യ കിരണങ്ങൾ കണ്‍കളെ തലോടും വരെ പുതപ്പിനുള്ളിൽ ചുരുണ്ട് കൂടുന്ന പ്രായത്തിൽ, രാത്രിയെന്ന വസ്ത്രത്തിന്റെ സുഖമുള്ള ചൂടരിയാതെയുള്ള ജോലിയിൽ ആ കുഞ്ഞു ഹൃദയത്തിനു സഹിക്കാൻ കഴിഞ്ഞു കാണില്ല .അങ്ങനെ ആ കടക്കാരനെ സഹായിച്ചു കടയിൽ നിന്നു (ഇന്നായിരുന്നെങ്കിൽ ബാലവേല എന്നാ ഓമനപ്പേര് പറഞ്ഞു ആ കുഞ്ഞിനെ പട്ടിണിക്കിടാനും അന്നം തരുന്ന അയാളുടെ ജോലി കളയാൻ കപട സ്നേഹം നടിച്ചു വരുന്ന പല സാംസ്കാരിക നായകന്മാരെയും രാഷ്ട്രീയ മേലാളന്മാരെയും കാണാൻ കഴിയും... തന്റെ രണ്ടു വിരലുകൾ ചേർത്ത് വെച്ച് അനാഥനെ സംരക്ഷിക്കുന്നവനും ഞാനും സ്വർഗ്ഗത്തിൽ ഇപ്പ്രകാരമാണന്ന പ്രവാചക വചനം ഉൾക്കൊണ്ടവരേയും അനാഥനെയും വിധവയേയും സംരക്ഷിക്കണമെന്ന തത്ത്വം പഠിച്ച ഇതര സഹോദരങ്ങളെയും കണ്ടില്ലെന്നു നടിക്കുന്നില്ല...) .ഭക്ഷണം കഴിച്ചു എല്ലാവരും പോയി കഴിഞ്ഞാൽ തനിക്കും തരും വയറു നിറയേ .കഴിച്ചു കഴിഞ്ഞാൽ വയറു നിറയുന്നതിലുപരി മനസ്സും ഒരു പോലെ കണ്‍തടങ്ങലും നിറയും .ഇതുവരെ തനിക്കു കാവലയുണ്ടായിരുന്ന ആ ഉമ്മയെ തനിച്ചാക്കി ഞാൻ.... ഉമ്മ... ഉമ്മ ഭക്ഷണം കഴിച്ചു കാണുമോ...?ആ കുഞ്ഞു ഹൃദയം തേങ്ങാൻ തുടങ്ങി .വല്ലാത്ത അസ്വസ്തത ആ മനസ്സിനെ വേട്ടയാടി .....
മൂന്ന് ദിവസം മാത്രം... അപ്പഴേക്കും പൊള്ളുന്ന പനി വന്നു...അസുഖം വന്നാൽ കൂടെ ഇരുന്ന ആശ്വസിപ്പിക്കുന്ന ഉമ്മയുടെ തലോടൽ കൊതിച്ചുപോയി... വയ്യ ഇനി ഞാൻ നിൽക്കുന്നില്ല എനിക്കെന്റെ ഉമ്മയെ കാണണം ഉമ്മയുടെ സ്നേഹ സ്പർശമറിയണം.."തന്നെ അനുസരിക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ അന്നം നൽകുന്ന അല്ലാഹു ആ കുഞ്ഞു മനസ്സിനെ കൈവിടില്ലെന്ന വിശ്വാസവുമായി അവിടം വിട്ടിറങ്ങി...
"സമൃദ്ധമായ ഭക്ഷണ തളികകൾ തന്നെ മാടി വിളിച്ചാലും അവയ്ക്ക് നേരെ പല്ലിളിച്ചു കാണിച്ചു, ആർക്കും വേണ്ടാതെ അവസാനം റോഡരികിൽ വിശന്നു നിൽക്കുന്ന നഗര സഭയുടെ വായിലേക്ക് വലിച്ചെറിയുന്ന യുവ സമൂഹം ഓർക്കുക നമ്മുടെ മുൻകാമികളെ കുറിച്ച്..."
സാദിഖ് ബിൻ യഹ് യ
'ഒരു ജോലി ..തന്റെ പട്ടിണി അകറ്റാമല്ലൊ ...' എന്ന ചിന്തയിൽ സമ്മതം മൂളി .കുറച്ചകലെ അറബിക്കടലിന്റെ ചൂടും മണവും ഉപ്പു കലർന്ന കാറ്റിന്റെ തലോടലും എറ്റു കിടക്കുന്ന സ്ഥലത്തെ ഒരു കൊച്ചു തട്ടുകട, അവിടെ കടക്കാരനെ സഹായിക്കലായിരുന്നു ജോലി
പുഴയെ ലക്‌ഷ്യം വെച്ചു നീങ്ങുന്ന തോടരികിലൂടെ നേരത്ത മഴയിൽ നടന്നു നീങ്ങി .നിറഞ്ഞൊഴുകുന്ന തോട്ടിൽ നിന്നും തൊട്ടടുത്തുള്ള പാടത്തേക്കു ചാടിക്കളിക്കുന്ന പരൽ മീനുകൾ വെള്ളത്തിൽ ഇടയ്ക്കിടയ്ക്ക് പൊന്തി വരുന്ന ചെറു മീനുകളും "മ്ഹ്...എങ്ങോട്ടാ.. ഒറ്റക്ക് "എന്ന ചോദ്യം കണക്കെയുള്ള മുഖ ഭാവവുമായി നോക്കുന്നുണ്ട് . മീനുകളുടെ ആനന്തവും പ്രകൃതിയുടെ മനോഹാരിതയോന്നും ആ നിറഞ്ഞ കണ്ണുകൾക്ക് കുളിരേകിയിരുന്നില്ല.പ്രകൃതിക്കും തനിക്കുo എന്തോ ഒരു മറ രൂപപെട്ടപോലെ ഒന്നും കാണാനോ ആസ്വദിക്കാനോ കഴിയാത്ത പോലെ .ആർത്തിരമ്പുന്ന തിരമാലയുടെ ഭീകരതയും കുഞ്ഞു മനസ്സിലെ ആ തേങ്ങലും ചെറിയ മല്പിടുത്തത്തിലാണ് .തോടിന്റെ അറ്റം പുഴയോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് ചെറു തോണി കാത്തു നില്ക്കുമ്പോഴും പുഴയുടെ ഓലപ്പരപ്പുകളുടെ തിളക്കം മങ്ങിയ പോലെ.അവിടെ നിന്ന് തോണി യാത്രയും കഴിഞ്ഞു കടൽ തീരത്തിലൂടെയുള്ള അല്പം ദൂരം ചെല്ലുന്ന ഒരു യാത്ര .പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെച്ചു ഒരുമിചിരിക്കുന്ന എരിന്തിൻ തോടുകൾ, ഒരു വഴികാട്ടിക്ക് പിറകെ ഒന്നിച്ചു പറക്കുന്ന കടൽ കാക്കകൾ, ഒരിക്കലും പിരിയാൻ കഴിയാത്ത ആ കടൽ തീരത്തിനു ചുംബനം നൽകാൻ വരുന്ന തിരമാലകൾ ,ഇണയോ നാഥനോ ഇല്ലാതെ അങ്ങിങ്ങായി പറന്നു കിടക്കുന്ന പാദരക്ഷകൾ ,ഇതിനിടയിലൂടെ മണൽ തരികളെ തലോടി യാത്ര തുടർന്നു .
ഒടുവിൽ കടൽ തീരത്തോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ ആ കൊച്ചു തട്ടുകട .പതിയെ ഞാൻ അതിനാകേതു കടന്നു ചെന്ന് എന്നിട്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ വിളിച്ചു "മുതലാളീ...." " മ്ഹ് ... എന്ത് വേണം ..." ഞാൻ...ഞാൻ ഇവിടെ ജോലിക്കു വന്നതാ..."(നീയോ മുട്ടേന്നു വിരിഞ്ഞിട്ടില്ലല്ലോട അപ്പഴേക്കും ജോലിയോ...) എന്നൊന്നും അയാള് ചോതിച്ചില്ല വിശപ്പിന്റെ രുചി അറിഞ്ഞവരാകും അവരും."മോൻ വാ...." തന്നെ കൂട്ടി അകത്തോട്ടു പോയി .തനിക്കുള്ള നിർദേശങ്ങൾ തന്നു .വിശപ്പകറ്റാൻ ഭക്ഷണവും തന്നെ.. മനസ്സിനു എന്തെന്നില്ലാത്ത ആശ്വാസം .അവിടെ ഭക്ഷണം കഴിക്കാൻ വരുന്നവരല്ലാം തന്റെ കുടുംബത്തിനു ഒരു നേരത്തെ ഭക്ഷണം നല്കാൻ വേണ്ടി ഭീതിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നവരാണ് .അവരെ ഊട്ടണം.. നേരം പുലരും മുമ്പേ അവർ വരും.രാത്രിയിലെ ഉറക്കത്തിനു അതികം ദൈർഗ്യമൊന്നുമില്ലായിരുന്നു .തലേ ദിവസം തയ്യാറാക്കിയ പുട്ട് പൊടിയുമായി ഞാനും അദ്ദേഹവും കടയിൽ വരും .ഉറക്കം അവരുടെ വീട്ടിലായിരുന്നു .വിഭവ സമൃദ്ധമായ ഭകഷണം ഒന്നും അവിടെ ഇല്ല പുട്ടും അല്പം മതുരത്തിന് കുറച്ചു പഞ്ചസാരയും ചേർത്ത് കഴിക്കലാണ് അവരുടെ പതിവ്.അവർ പോയാൽ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെയ്ക്കണം അതായിരുന്നു ജോലി .കൂലിയോ സുഖമോ നോക്കിയായിരുന്നുല്ല വിശപ്പകറ്റാൻ അൽപം ഭക്ഷണം അത്ര മാത്രം.
പൊന്നുമ്മയുടെ സ്നേഹ സ്പർശമേറ്റു . നടക്കേണ്ടുന്ന പ്രായത്തിൽ ആരുടയോക്കയോ പാത്രം വൃത്തിയാക്കുന്ന ആ കുഞ്ഞു മനസ്സിന്റെ ഉള്ളിലെ വേദന എങ്ങനെയാണു പറയാൻ കഴിയുക..സൂര്യ കിരണങ്ങൾ കണ്‍കളെ തലോടും വരെ പുതപ്പിനുള്ളിൽ ചുരുണ്ട് കൂടുന്ന പ്രായത്തിൽ, രാത്രിയെന്ന വസ്ത്രത്തിന്റെ സുഖമുള്ള ചൂടരിയാതെയുള്ള ജോലിയിൽ ആ കുഞ്ഞു ഹൃദയത്തിനു സഹിക്കാൻ കഴിഞ്ഞു കാണില്ല .അങ്ങനെ ആ കടക്കാരനെ സഹായിച്ചു കടയിൽ നിന്നു (ഇന്നായിരുന്നെങ്കിൽ ബാലവേല എന്നാ ഓമനപ്പേര് പറഞ്ഞു ആ കുഞ്ഞിനെ പട്ടിണിക്കിടാനും അന്നം തരുന്ന അയാളുടെ ജോലി കളയാൻ കപട സ്നേഹം നടിച്ചു വരുന്ന പല സാംസ്കാരിക നായകന്മാരെയും രാഷ്ട്രീയ മേലാളന്മാരെയും കാണാൻ കഴിയും... തന്റെ രണ്ടു വിരലുകൾ ചേർത്ത് വെച്ച് അനാഥനെ സംരക്ഷിക്കുന്നവനും ഞാനും സ്വർഗ്ഗത്തിൽ ഇപ്പ്രകാരമാണന്ന പ്രവാചക വചനം ഉൾക്കൊണ്ടവരേയും അനാഥനെയും വിധവയേയും സംരക്ഷിക്കണമെന്ന തത്ത്വം പഠിച്ച ഇതര സഹോദരങ്ങളെയും കണ്ടില്ലെന്നു നടിക്കുന്നില്ല...) .ഭക്ഷണം കഴിച്ചു എല്ലാവരും പോയി കഴിഞ്ഞാൽ തനിക്കും തരും വയറു നിറയേ .കഴിച്ചു കഴിഞ്ഞാൽ വയറു നിറയുന്നതിലുപരി മനസ്സും ഒരു പോലെ കണ്‍തടങ്ങലും നിറയും .ഇതുവരെ തനിക്കു കാവലയുണ്ടായിരുന്ന ആ ഉമ്മയെ തനിച്ചാക്കി ഞാൻ.... ഉമ്മ... ഉമ്മ ഭക്ഷണം കഴിച്ചു കാണുമോ...?ആ കുഞ്ഞു ഹൃദയം തേങ്ങാൻ തുടങ്ങി .വല്ലാത്ത അസ്വസ്തത ആ മനസ്സിനെ വേട്ടയാടി .....
മൂന്ന് ദിവസം മാത്രം... അപ്പഴേക്കും പൊള്ളുന്ന പനി വന്നു...അസുഖം വന്നാൽ കൂടെ ഇരുന്ന ആശ്വസിപ്പിക്കുന്ന ഉമ്മയുടെ തലോടൽ കൊതിച്ചുപോയി... വയ്യ ഇനി ഞാൻ നിൽക്കുന്നില്ല എനിക്കെന്റെ ഉമ്മയെ കാണണം ഉമ്മയുടെ സ്നേഹ സ്പർശമറിയണം.."തന്നെ അനുസരിക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ അന്നം നൽകുന്ന അല്ലാഹു ആ കുഞ്ഞു മനസ്സിനെ കൈവിടില്ലെന്ന വിശ്വാസവുമായി അവിടം വിട്ടിറങ്ങി...
"സമൃദ്ധമായ ഭക്ഷണ തളികകൾ തന്നെ മാടി വിളിച്ചാലും അവയ്ക്ക് നേരെ പല്ലിളിച്ചു കാണിച്ചു, ആർക്കും വേണ്ടാതെ അവസാനം റോഡരികിൽ വിശന്നു നിൽക്കുന്ന നഗര സഭയുടെ വായിലേക്ക് വലിച്ചെറിയുന്ന യുവ സമൂഹം ഓർക്കുക നമ്മുടെ മുൻകാമികളെ കുറിച്ച്..."
സാദിഖ് ബിൻ യഹ് യ

No comments:
Post a Comment