കുട്ടിക്കാലത്തെ ഓർമ്മകൾ എന്നും മനസ്സിന് കുളിരേകുന്ന ഒന്നാണ് .ഒരിക്കലും തിരിക വരില്ലാന്ന് ഉറപ്പുള്ള ആ നാളുകൾ. ബാക്കിയുള്ളത് അവയിലെ നനുത്ത ഓർമ്മകൾ മാത്രം.സ്കൂൾ ജീവിതത്തിന്റെ ഹരിശ്രി കുറിച്ച വാളമരുതൂർ എൽ.പി സ്കൂൾ
.ഒരുപാട് ഓർമ്മകൾ നെയ്തു കൂട്ടിയ ഇടം.ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം .ഇരിക്കാനും എഴുതാനും എല്ലാത്തിനും ആകെയുള്ളത് ബഞ്ച് മാത്രം .കൂട്ടുകാരന്റെ തോളോട് തന്റെ തോൾ ചേർന്നിരിക്കുന്ന ആത്മബന്ധത്തിന്റെ അതുല്യമാതൃക.ഇന്നായിരുന്നങ്കിൽ ഓരോരുത്തർക്കും ഓരോ മേശയും കസേരയും. സുഹൃത്ത് ബന്ധത്തിന്റെ വേരുകള തമ്മിൽ അകന്നു പോയ കാലം
.
.ഒരുപാട് ഓർമ്മകൾ നെയ്തു കൂട്ടിയ ഇടം.ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം .ഇരിക്കാനും എഴുതാനും എല്ലാത്തിനും ആകെയുള്ളത് ബഞ്ച് മാത്രം .കൂട്ടുകാരന്റെ തോളോട് തന്റെ തോൾ ചേർന്നിരിക്കുന്ന ആത്മബന്ധത്തിന്റെ അതുല്യമാതൃക.ഇന്നായിരുന്നങ്കിൽ ഓരോരുത്തർക്കും ഓരോ മേശയും കസേരയും. സുഹൃത്ത് ബന്ധത്തിന്റെ വേരുകള തമ്മിൽ അകന്നു പോയ കാലം
.
ഒന്നാം ക്ലാസല്ലേ..! ആകെയുള്ളത് കേരംബോർഡിൻറെ തുളപോലെ മൂലയിൽ ദ്വാരം വീണ ഒരു സ്ലേറ്റ് .പിന്നെ സ്വയം അധ്വാനിച്ചുണ്ടാക്കിയ കുറച്ചു പെൻസിൽ കഷ്ണങ്ങൾ. ഇവ സൂക്ഷിക്കാൻ ഒരിടം. ബാഗുള്ളവർ ബാഗിൽ വെച്ച് ചുമരിൽ ചാരിവയ്ക്കും മറ്റു ചിലര് നഖമുപയോഗിച്ചു ചിത്ര രചന നടത്തിയ പഴക്കം ചെന്ന മാവീ ടെക്സ്റ്റൈൽസിന്റെയോ തുരുവായിൽ ടെക്സ്റ്റൈൽസിന്റെയോ ഉറ നന്നായി മടക്കി വയ്ക്കും (തൂക്കിപ്പിടിക്കാൻ കഴിയില്ല പിടികൾ തമ്മിൽ പിണങ്ങി ബന്ധം മുറിച്ചിരിക്കുകയാകും) അതുമല്ലാതെ മറ്റു ചിലർ എന്നെപ്പോലെ സ്ലേറ്റ് മാത്രം. സ്കൂളിലേക്ക് വരുമ്പോൾ അത് കക്ഷത്തിലോ കുപ്പായത്തിനു താഴെ വയറു നിറച്ചോ വയ്ക്കും .വീട്ടില് നിന്ന് തന്നു വിടുന്ന പെൻസിൽ കഷ്ണങ്ങൾ ചിരിച്ചു നില്ക്കുന്ന പോക്കറ്റിലേക്ക് ഇട്ട് സ്കൂളിൽ വരും .വരുന്ന വഴിക്ക് കണ്ണിമാങ്ങയും അമ്പായങ്ങയും അതുമല്ലങ്കിൽ കനാലിലെ വെള്ളത്തിൽ തപ്പടിച്ചും ഒരു വിധം സ്കൂളിൽ എത്തും അതാ പതിവ്.സ്കൂളിൽ എത്തുമ്പോഴേക്കും പോക്കറ്റ് ആ പെൻസിലുകളെ തിന്നു തീർത്തു കാണും . സ്വയം തൊഴിൽ ഉള്ളത് കൊണ്ട് ആരുടേയും മുന്നില് കൈ നീട്ടേണ്ടി വരില്ല.
ഒരു ദിവസം ഇടവേള സമയത്ത് എല്ലാവരും അവരവരുടെ ബാഗും മറ്റും പല മൂലകളിലായി ഒരുക്കി വച്ചിരിക്കുന്നു .എന്റെ സ്ലേറ്റ് അത് വയ്ക്കാൻ ഒരു സെൻറ്റു ഭൂമിയൊന്നും വേണ്ടല്ലോ....? ബഞ്ചിന്റെ അറ്റത്ത് ഒരു ആണി അടിച്ചപോൽ ഒരു ചെറിയ സാധനo അതാണ് ഞാൻ .അകന്നു നില്ക്കുന്ന ബഞ്ചിന്റെ കാലുകല്ക്കിടയിൽ ഭദ്രമായി ഞാൻ സ്ലേറ്റു വച്ചു .തിരക്ക് പിടിച്ച ഓട്ടപ്പാച്ചിലിനിടയിൽ ആരക്കയോ ബഞ്ചുകൾ സ്ഥാനം തെറ്റിച്ചു വച്ചിരിക്കുന്നു.സ്ഥാനം തെറ്റിയ ബഞ്ചിനടിയിൽ നിന്ന് ഒറ്റക്കണ്ണുo കാണിച്ചു എന്റെ സ്ലേറ്റ് എത്തി നോക്കി .കളിയുടെ ഹരത്തിൽ മൂട്ടിൽ തീപിടിച്ചു ഓടുന്ന എന്റെ സുഹൃത്ത് റഫീക്ക് ,എന്നെപ്പോലെ അല്ല അവൻ ആള് കരുത്തനാ "എന്ന് വച്ച് ചുമ്മാ അങ്ങ് വിട്ടു കൊടുക്കാൻ പറ്റുവോ .." അവന്റെ ആ കറുത്ത കൈകൾ കാലുകൾ കൊണ്ട് സ്ലേറ്റിന്റെ നെഞ്ചത്ത് ഒരു ചവിട്ടു ' ക്ര് ..പ്ട ക് ടപ് ക് ' (സ്ലേറ്റു പൊട്ടിയതാ )
.എത്ര മനോഹരമായി ചിരിച്ചിരുന്ന സ്ലേറ്റാണ് ഇപ്പോ ക്ലാസ്സിൽ തൂക്കിയിട്ടിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിന് ഫ്രെയിം ചെയ്യാൻ പരുവത്തിലായി .അതെടുത്ത് ഞാനവനെ നോക്കി 'ക്ലിക്ക്' അവന്റെ തല അതിന്നു പോസ് ചെയ്തു നിൽക്കുന്നു . പിന്നെ ആയിരുന്നില്ലേ അഭ്യാസം .ഇന്നു ആപ്പിൾ ഫോണ്‍ ആഗ്രഹിക്കുന്നത് പോലെ അന്നുള്ള ആഗ്രഹമായിരുന്നു ആപ്പിളിന്റെ ഒരു സ്ലേറ്റ് ,അതായിരുന്നു അവന്റെ അടുക്കൽ .നന്നേ ഇറച്ചി കുറഞ്ഞ എന്റെ കാൽ മുട്ടിലേക്ക് ചേർത്ത് "ഒറ്റ വെട്ടു സ്ലേറ്റ് രണ്ട് കഷ്ണമായി" നേരത്തെ കണ്ടതിലും മനോഹരമായ ഫ്രെയിം "ഹാ...ഹ എന്ത് രസം .മനസ്സിന് വല്ലാത്ത ഒരു കുളിര് .." പിന്നെ ഞങ്ങൾ തമ്മിൽ ചെറിയൊരു പാമ്പും കോണിയും കളിച്ചു അവൻ കോണി കേറും ,ഞാൻ വലിച്ചു താഴെയിടും ഞാൻ കയറുമ്പോ അവനും... ഇങ്ങനെ തല്ലു കൂടിയിട്ടു ഒരു കാര്യവുമില്ലന്നു മനസ്സിലാക്കിയപ്പോൾ ഞാന് അവനും ഓഫീസ് മുറിയിൽ പോയി . അവിടെ അധ്യാപകർ ഇരിക്കുന്നതിനിടയിൽ നിന്നും സൈനബ് ടീച്ചർ '' മ്ഹ്...എന്തേ....'' "അ.. അ അത്...." ''എന്ത്'' . ദൈര്യം സംഭരിച്ചു ഒരു സത്യസന്ധമായ ഒരു കളവു പറഞ്ഞു " ടീച്ചർ അത്... ഞങ്ങളുടെ സ്ലേറ്റു കാണാനില്ല..." (കളഞ്ഞു പോയ സ്ലേറ്റുകൽ അലമാരയിൽ വയ്ക്കുന്നത് കണ്ടിട്ടുണ്ടേ.....) "വാ....." ടീച്ചർ അലമാര തുറന്നു "ഇതിൽ ഏതാ......." അവനൊരു ആപ്പിളിന്റെ സ്ലേറ്റു തന്നെ കിട്ടി .....എടുക്കുമ്പോ നല്ലത് നോക്കി എടുക്കണ്ടേ... ഞാൻ അബാക്കസുള്ള ഒരു സ്ലെറ്റുo എടുത്തു....
"കാക്കാന്റെ പയ്പ്പും മാറി അഞ്ചന്റെ കടിയും മാറി "
സന്തോഷത്തോടെ ക്ലാസ്സിൽ ചെന്നിരുന്നു.....
ആര് ചോതിച്ചാലും ടീച്ചർ തന്നതാണെന്ന് പറയാമല്ലോ?
ഹി ...ഹി...
സാദിഖ് ബിൻ യഹ് യ


No comments:
Post a Comment