സമ്മാനം
ഓർക്കുന്നുവോ
നീയെൻ കിനാക്കളെ
ദാദമായ് ഞാൻ നിനക്കേകിയ
നാളിലെ.....
ഓർക്കാതിരിക്കാൻ
കഴിയുമോ വേണ്ടുകാ,
ലേഖനിയായ് എനിക്കെകിയാ ദാദമെൻ
മാറോടണച്ചു ഞാൻ ചേർത്തു വയ്ക്കേ......
നിൻ മീഴിനീരിനാൽ നിറഞ്ഞ
മഷിപോൽ തിളങ്ങിടും ,
പന്തിപോൾ ഒഴുകിടും നിൻ
ഓർമ്മകൾ താളിതിൽ ...
ഓർക്കാതിരിക്കാൻ
കഴിയുമോ വേണ്ടുകാ,
തൂവെള്ളയായ് നീ എനിക്കെകിയാ സമ്മാനം
എന്നുമെൻ തൊലിയിതിൽ ഉമ്മ വയ്ക്കേ....
ഓർത്തിടും വേണ്ടുകാ
നിൻ സ്നേഹമതൊന്നിനെ,
ദാദമായ് ഒന്നുമെൻ
ബാഹുവിൽ ഇല്ലങ്കിലും....
ഓർത്തിടും വേണ്ടുകാ
നിൻ സ്നേഹമതൊന്നിനെ,
ഓർമ്മതൻ ശ്വാസം
നിലച്ചിടും നാൾവരെ....
സസ്നേഹം
സാദിഖ് ബിൻ യഹ് യ

No comments:
Post a Comment