സദാ ഒഴുകികൊണ്ടിരിക്കുന്ന പുഴയുടെ തീരത്തായി പുഴയിലേക്ക് ചാഞ്ഞു നില്കുന്ന ഒരു ചെറിയ നെല്ലിമരം.നെല്ലിക്കയുടെ ആ കയ്പ്പും മധുരവും തരുന്നില്ലെങ്കിലും നെല്ലിമരത്തിനും ഉണ്ട് ധർമ്മം.വൈപരിത്യo മനസ്സിനെ ബാധിച്ച മർത്ത്യന്നു ബന്ധനമായി തോന്നാം.പുഴയുടെ ഓളങ്ങളെ തലോടി കളിച്ചുല്ലസിക്കേണ്ട വള്ളങ്ങളെ കയറിൽ കുരുക്കിയിട്ടിരിക്കുന്ന കാഴ്ച അവനു ചിലപ്പോൾ നെല്ലിമരത്തോട് ദേഷ്യം തോന്നിയേക്കാം.കാഴ്ചയും കൂടെ അല്പം ഊഹവും ചേർത്ത് പ്രവർത്തികളെ വിലയിരുത്തുന്ന അവന്നു വള്ളങ്ങളുടെ ബന്ധനത്തെ കുറിച്ചോർത്ത് ദുഃഖം തോന്നിയേക്കാം.
നേരം പുലരും മുമ്പേ തന്റെ യജമാനന്റെ ആവശ്യങ്ങള്ക്കായി പാതി മുറിഞ്ഞ ഉറക്കുമായി യാത്ര തിരിച്ച ആ വള്ളങ്ങൾ.ഇരുട്ടോ വെള്ളത്തിന്റെ ഒഴുക്കോ വക വെക്കാതെ ലക്ഷ്യം നോക്കി നീന്തുന്ന വള്ളങ്ങൾ. തിരികെ വരും നേരം വിയർത് കുളിച്ച ശരീരവും ഭാണ്ഡം പേറിയ ശിരസ്സുമായി ആ കുഞ്ഞു തോണി വന്നു.
എത്ര അകലങ്ങൾ നീന്തേണ്ടി വന്നാലും എത്ര ഭാരം ചുമക്കേണ്ടി വന്നാലും മറുത്തൊരു വാക്ക് പോലും പറയാതെ കുടുംബത്തിന്റെ ഭാരം ചുമക്കേണ്ടി വന്ന ആ വള്ളക്കാരനെ തനിക്കാവും വിധം സഹായിക്കാൻ ഒരു മടിയും ആ വളളത്തിനുണ്ടായിരുന്നില്ല.ജീവിതമെന്ന തടാകത്തിൽ മരണം വരെ കുടുംബത്തിനു വേണ്ടി അധ്വാനിക്കേണ്ടി വന്നാലും ഒരു പോളിവാക്കുപോലും പറയാതെ തന്റെ സങ്കടങ്ങൾ ആരോടും അറീകതയാണ് അയാളും ജീവിക്കുന്നത്.പുഴയുടെ അടിത്തത്തിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ ചോര കലർന്ന കണ്ണുനീർ വെള്ളത്തിലലിഞ്ഞു ഇല്ലാതാകുന്നത് നാം അറിയുന്നില്ലന്നു മാത്രം .
മറ്റുള്ളവരെ സഹായിച്ചാൽ അവനെ ദൈവം സഹ്യക്കുമെന്നതു എത്ര വാസ്തവം.ഉറക്കമിളച്ച് പണിയെടുത്ത് ക്ഷീണിച്ച ആ വള്ളങ്ങലക്ക്.അസ്തമയ സൂര്യന്റെ ഭംഗി അസ്വതിക്കാൻ ശിരസ്സ് പൊങ്ങാത്ത അവസ്ഥയിൽ സാന്ത്വനമായി ആ നെല്ലിമരം. ബന്ധങ്ങളെ ബന്ധനമായി കാണുന്ന മനുഷ്യന് അതും ബന്ധനത്തിന്റെ ചരടുകളായിരുന്നു.കാണുക ബന്ധങ്ങളെ സാന്ത്വനമായി, വരും സാന്ത്വനമായി പല ബന്തങ്ങളും
(തിരൂർ പുഴയുടെ സമാപ്തി കുറിക്കുന്ന ഭാഗം. സായാഹ്നത്തിൽ പുഴയരികിൽ ചെറു വള്ളം കാത്തു നിൽക്കുമ്പോൾ എന്റെ കണ്‍കളെ സ്പർശിച്ച ഒരു ചിത്രം...)
സാദിഖ് ബിൻ യഹ് യ

No comments:
Post a Comment