Wednesday, September 10, 2014

ചിരട്ടയുടെ പ്രണയം


                                                                  
വീട്ടുമുറ്റത്തെ തെങ്ങിൻ  തടത്തിൽ നിന്ന് കിട്ടിയ ചിരട്ടയാ.. ചിത്രമെടുക്കാൻ പറ്റിയ ഫോണ്‍ ആയത് കൊണ്ട് കണ്ടതെല്ലാം ഫോണിൽ പകർത്തുന്ന ഒരു സ്വഭാവക്കാരനാണ്. അതിനിടയിൽ എന്റെ കണ്ണിൽ കണ്ട ഒരു ചിത്രം.....
                                                                  ഒരു ഒരു വലിയ കഥ ഒരു ചിത്രത്തിന് പറയാൻ കഴിയുമെന്നു ആരൊക്കയൊ പറയുന്നത് കേട്ടിട്ടുണ്ട്....
അത് കൊണ്ടാകാം ഈ ചിത്രത്തിന് എന്തൊക്കയോ പരയാനുണ്ടാകുമെന്നു എനിക്കും തോന്നിയത്.അത്ര വലിയ കഥയൊന്നുമല്ല.ഇന്ന് എറ്റവും കൂടുതൽ കേൾക്കാൻ കഴിയുന്ന പ്രണയ കഥ.....
തന്നെ ജീവനോളം സ്നേഹിഹിച്ചു എന്നും മാറോടണച്ചു കിടക്കുന്ന ചകിരി തുമ്പിനോട് ചിരട്ടക്കുള്ള പ്രണയം.മണ്ണിൽ പിറവി എടുത്ത അന്ന് തൊട്ടേ ഉള്ള അനശ്വരവും ആത്മാർത്ഥതയുമുള്ള പ്രണയം.കോരിച്ചൊരിയുന്ന മഴയത്തും തണുത്തുറഞ്ഞ സമയത്തും ചുട്ടുപൊള്ളുന്ന സൂര്യന്റെ താഴയും തനിക്ക് കാവൽ  നിന്ന ആ ചകിരി......
ഇന്നുള്ള പോലുള്ള കപട സ്നേഹമോ പണത്തിനും സൗന്ദര്യത്തിനു വേണ്ടിയും മാത്രമായുള്ള പ്രണയമല്ല.വഞ്ചനയുടെ ഒരു ലാഞ്ചന പോലുമില്ലാത്ത അവയുടെ പ്രണയം..
ആ പ്രണയത്തിന്റെ  കടക്കും കഠാര ഇറക്കിയത് നമ്മൾ മനുഷ്യര് തന്നെ.... മന്തമാരുതന്റെ തൂവൽ സ്പര്ശമേറ്റു .... ഇളം കാറ്റിൽ അവർ ഊഞ്ഞാൽ ആടി രസിക്കുന്ന സമയത്തായിരുന്നു തെങ്ങ് കയറ്റക്കാരൻ മോഹനൻ ചേട്ടന്റെ വരവ്.....
ഊരിപ്പിടിച്ച കഠാരയുമായി തന്റെ ഉശിര് തെളീക്കാൻ വേണ്ടി തെങ്ങിൻ  കുരലിലേക്ക് അണ്ണാനെ പോലെ അയാൾ പാഞ്ഞു കയറി...
കാമുകന്റെ വിരിമാറിൽ വിശ്രമിക്കുന്ന ആ പ്രണയിനിയുടെ.... കഴുത്തിൽ കത്തി വെക്കാൻ അയാള് ഒരു മടിയും കാണിച്ചില്ല . അവിടെയും ഇത് ചെയ്യാൻ അയാളെ പ്രേരിപ്പിച്ചത് പണത്തോടുള്ള ആഗ്രഹമായിരുന്നു. മറ്റുള്ളവരുടെ സ്നേഹത്തിനു ഒരു വിലയും കല്പ്പിക്കാത്ത മനുഷ്യ ജന്മം അതിൽ ജീവനറ്റു വീഴുന്നത് അനേകായിരം ഹൃദയങ്ങലാണ്... അതിൽ ഒരാളായി ഈ ചിരട്ടയും.
ജീവന്റെ അവസാന കണിക ബാക്കി ഉള്ളപ്പോഴും തന്റെ പ്രാണനെ കയ്യോഴിയാതെ ഹൃദയത്തിന്റെ അവാസന മിടിപ്പും കാതോർത്ത് കിടക്കുന്ന അവർക്കിടയിലേക്ക് അരിശം തീരാതെ മനുഷ്യൻ വീണ്ടും അടുത്തു ...
സ്നേഹിക്കുന്നവരെ തമ്മിൽ അകറ്റാനുള്ള അവന്റെ അടങ്ങാത്ത തൊര അവരുടെ ശരീരം കീറിമുറിക്കാൻ അവനു  ഒരു മടിയും കാണിച്ചില്ല.വീണ്ടും തുടർന്നു അവന്റെ അക്രമങ്ങൾ.മൂർച്ചയേറിയ കുന്തം ഭൂമിയുടെ വയറ്റിൽ നാട്ടി നിറുത്തി അവനെ അവരെ കുത്തി ഇറക്കി. ശരീരത്തിന്റെ ഓരോ ഭാഗങ്ങളും അവൻ പിച്ചിച്ചീന്തി.
അവരുടെ സ്നേഹത്തിന്റെ നെറുകയിലേക്ക് കുന്തമിറക്കാനും ഈ മനുഷ്യനെ പ്രേരിപ്പിച്ചത് പണത്തോടുള്ള അവന്റെ ആഗ്രഹം തന്നെയായിരുന്നു...
അവിടുന്നു പിരിഞ്ഞതിൽ പിന്നെ അവർ കണ്ടിട്ടില്ല
തന്റെ പ്രാണനായ ചകിരിക്കൊപ്പം ജീവിക്കാൻ കഴിയാതെ ആരുടയോ അടുക്കള മൂലയിൽ  കൂടിക്കിടക്കാൻ വിധിക്കപ്പെട്ട ജന്മം.... എങ്കിലും വിരഹത്തിന്റെ വേദന ഉള്ളിലൊതുക്കി അടുപ്പിന്റെ അഗ്നിയെ കാത്തു കിടക്കുന്ന ആ ചിരട്ടകളുടെ കണ്‍തടങ്ങൾക്കു സത്യസന്തമായ ആ പ്രണയത്തിന്റെ കഥ പറയാൻ കഴിയും....

മനസ്സിൻ കണ്ണാടി മുഖമെന്ന് പണ്ട് കവി പാടിയതു നിഷ്കളങ്കമായ മനസ്സുള്ളവർ ജീവിച്ച  കാലത്തെ കുറിച്ചായിരിക്കും....
ഈ ചിരട്ടയേപ്പോലെ...
കണ്ടില്ലേ അതിൻറെ  കണ്ണുകൾ.... അതിലേക്കു നോക്കിയാൽ അതിന്റെ ഹൃദയം നമുക്ക്  കാണാൻ കഴിയും 

ഇന്നും മുഖത്ത് നോക്കിയാൽ മനസ്സു വായിച്ചെടുക്കാൻ നമുക്ക് കഴിയുമായിരുന്നു.പക്ഷെ കപട സൌന്ദര്യത്തിനു ചായം പൂശാൻ മുഖത്ത് വാരിതേച്ച ആ കുമ്മായ പൊടികൾ മനസ്സിന്റെ മുന്നിലെ മറയായി തീർന്നു.. ഒരു വിധത്തിൽ അത് നല്ലതനെന്നാനെന്റെ അഭിപ്രായം...
അതില്ലായിരുന്നെങ്കിൽ ചീഞ്ഞു നാറിയ അവന്റെ ഹൃദയാത്തോട്  അടുക്കാൻ കഴിയുമായിരുന്നോ?

ജീവിക്കുന്ന കാലമത്രയും സ്നേഹത്തോടെ ജീവിക്കുക...
ഒരിക്കൽ നമ്മളും..................
വിധിയുടെ വിളിക്കുത്തരം നൽകണം ..


____________________________________________________സ്നേഹത്തോടെ
____________________________________________________സാദിഖ് ബിൻ യഹ് യ 

1 comment:

Unknown said...

നന്നായിട്ടുണ്ടെടാ