Saturday, September 6, 2014

പെൻസിൽനു മായിപ്പേ...

                          മുളയുടെ തൂമ്പു കൊണ്ട് സ്ലേറ്റ്‌ മായിചിരുന്ന ആ കുട്ടിക്കാലം . ഒരു ചെറിയ കഷ്ണം പെൻസിൽ കിട്ടാൻ വേണ്ടി.....

പെന്സിലിനു മായിപ്പേ.....
പെന്സിലിനു  മായിപ്പേ....
പൂര പറമ്പിൽ ബലൂണ്‍ വില്കുന്ന കച്ചവടക്കാരന്റെ ലാഗവത്തോടെ...... മായിപ്പു വിറ്റു നടന്ന ആ കുട്ടിക്കാലം .......

വീട്ടിൽ നിന്ന് പെൻസിൽ കൊണ്ടാകും സ്കൂളിലേക്ക് വരിക.സ്കൂൾ പടി കയറുന്നതിനു മുമ്പേ അവ മണ്ണിൽ  ലയിച്ചിരിക്കും ......

ക്ലാസ്സിൽ എഴുത്ത് തുടങ്ങിയാൽ ഇനി എന്ത് ചെയ്യും. അപ്പഴാണ് തൊട്ടടുത്തുള്ള മുലക്കൂട്ടം കണ്ണില തെളിയുക...
പതിയെ അതിനകെതെക്ക് കയറി അവയുടെ മൂളിപ്പാട്ട് കേട്ടു കൊണ്ട് തെല്ലും വേദനിക്കാതെ അവയിൽ നിന്ന് തൂമ്പ്  പറിച്ചു കൊണ്ടുപോയി വിൽക്കും......

യാചന അതത്ര നല്ലതല്ലല്ലോ?
മാന്യമായി... തൊഴിലെടുത്ത് വാങ്ങിചൂടെ.....

ഹല്ല പിന്നെ......


സാദിഖ്‌ ബിന് യഹ് യ