ദൈവം കനിഞ്ഞരുളിയ സൗഹൃദമെന്ന വിളക്ക് അണയാതെ എന്നും പ്രകാശം പരത്തി കാണണമെന്ന ആഗ്രഹo ഉള്ളവരാണ് നമ്മിൽ പലരും .അത് കൊണ്ട് തന്നെ നമ്മുടെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ അതിനു വിള്ളൽ പറ്റാതിരിക്കാൻ ശ്രമിക്കുന്നവരാണ് നമ്മൾ .അനുദിനം വർദ്ധിച്ചു വരുന്ന ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് ബന്ധങ്ങൾ നില നിർത്തുക എന്നത് അത്ര പ്രയാസം നിറഞ്ഞ കാര്യമല്ല .സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് മുൻപരിചയമില്ലാത്തവർ പോലും നമ്മോട് സൗഹൃദo പങ്കു വെക്കുമ്പോൾ പ്രിയമുള്ളവരേ അവഗണിക്കാൻ നമുക്കാകില്ല.
നമ്മുടെയൊക്കെ മുൻകാമികൾ തന്റെ സുഹൃത്തുമായുള്ള ബന്ധം അറ്റു പോകാതിരിക്കാൻ കത്തിലൂടെ തന്റെ വേദനകൾ പങ്കു വെച്ചിരുന്നു. മാസങ്ങളുടെ ദൈർഗ്യത്തിന് ശേഷം തന്റെ സുഹൃത്തിന്റെ കത്ത് കിട്ടിയാൽ അവന്റെ 'മനസ്സിൽ പൊട്ടുന്ന ലഡുവിനു ' വല്ലാത്ത മധുരമായിരിക്കും .അവനു ആ കത്തിന് മറുപടി അയക്കും പിരിയാൻ കഴിയാത്ത തന്റെ മിത്രത്തിന്റെ ഓർമ്മക്കൾ അയവിറക്കികൊണ്ട്.ഇന്ന് വിരൽ തുമ്പിന്റെ ചലനം കൊണ്ട് തന്റെ കൂട്ടുകാരനു സന്ദേശം അയക്കാൻ കഴിയും .

"എന്താണ് ആപ്പ് " അറിയില്ല .എന്നാലും ഇന്നിന്റെ ദൈനംദിന ചര്യയിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറി കഴിഞ്ഞു കഴിഞ്ഞു ഈ 'ഹരിത വിപ്ലവം '.
പ്രഭാത ശയ്യയിൽ നിന്ന് എനീറ്റതുമുതൽ പ്രാഥമിക കർമ്മങ്ങൾ ഉൾപ്പടെ ഭക്ഷണവും, നടത്തവും,എല്ലാം കഴിഞ്ഞു പുതപ്പിനുള്ളിൽ ചുരുണ്ടു കൂടുംവരേക്കുള്ള എല്ലാം ചിത്രമെടുത്തയച്ചു കൂട്ടുകാരനെ ക്ഷമയുടെ നെല്ലിപ്പടി കാണും വരെ ശല്ല്യം ചെയ്യുന്ന ആളുകൾ.ചിലപ്പോൾ ബന്ധങ്ങൾക്ക് ഒരു വിലയും കല്ൽപ്പിക്കാത്ത അവസ്ഥയാണുള്ളത്.ഒഴിവു സമയo ഉപയോഗപ്പെടുത്തി നമ്മുടെ ഒരു ''ഹായ് '' കൊണ്ടെങ്കിലും ബന്ധം നിന്ന് പോകട്ടെ എന്നാ ആഗ്രഹം കൊണ്ട് സുഹൃത്തുക്കളുടെ പട്ടിക എടുത്ത് ആരോഹണ ക്രമത്തിൽ അയച്ചു തുടങ്ങും... "ഹായ് ,ഹായ് ഹായ്,.." ഏകദേശം എല്ലാവരിലേക്കും സന്ദേശം എത്തിക്കാണുo.. പറയുന്നത് ഒരു ''ഹായ്'' മാത്രമാണെങ്കിലും മനസ്സിന്റെ ഉള്ളിലെ സ്നേഹമാണ് അവിടെ ഒരു സന്ദേശമായി എത്തുന്നത്. ചിലർ അതിന്നു അപ്പോൾ തന്നെ മറുപടി തരും (നമ്മുടെ സൗഹൃദം ആഗ്രഹിക്കുന്നവർ മാത്രം )

മറ്റു ചിലർ "ടാ ... മുത്തെ കുറച്ചു തിരക്കുണ്ടടാ .. ഞാൻ ഇപ്പൊ വരാമെടാ " എന്ന് പറഞ്ഞു ഒറ്റ പോക്കാണ് പിന്നെ കടം വാങ്ങിച്ചു മുങ്ങി നടക്കുന്നവനെ പോലയാ... മഷിയിട്ടു തിരഞ്ഞാൽ പോലും കാണാൻ കഴിയില്ല .പിന്നെയുമുണ്ട് ചിലർ മൗനം വിദ്വാനു ഭൂഷണo എന്ന് മട്ടിൽ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു അവിടെ വെക്കും...അവസാനം കണ്ടത് (ആരെ കണ്ടു ,എന്ത് പറഞ്ഞു എന്നൊന്നുമില്ല) എന്ന ഒരു തലക്കെട്ടും കൂടെ പഴക്കം ചെന്ന ഒരു തിയ്യതിയും കൊടുത്തൊരു ഇരിപ്പാണ് ചിലർ ....
" വരും വരാതിരിക്കില്ല.... എന്നെങ്കിലും എന്റെ സൗഹൃദം ഒരു ദാഹ ജലംപോൽ നുകരാൻ അവൻ വരും " എന്ന ഒരു ഉൾസ്വരത്തോടെ സന്ദേശം അയക്കുന്നതിൽ ഒരു അലസതയും കാണിച്ചില്ല .ഈ പ്രക്രിയ തുടർന്ന് കൊണ്ടേ ഇരിക്കും... ഒരു ദിവസം അവന്നു സന്ദേശമയക്കാൻ പതിയെ അവനെ തോട്ടപ്പോഴുള്ള കാഴ്ച്ച രസകരമായിരുന്നു . സ്കൂളിൽ പഠിക്കുന്ന സമയത്ത് പദങ്ങൾ പഠിക്കാത്തതിന്റെ പേരിൽ പുസ്തകത്താൾ നിറയെ ആ പദം എഴുതിയപോൽ
"ഹായ്
ഹായ്
ഹായ്
ഹായ് ......."
ഒരു നീണ്ട നിര തന്നെ കാണാൻ കഴിയും.ടീച്ചറെ പോലയല്ല കേട്ടോ പിശുക്ക് തീരെ ഇല്ല ... ഓരോ "ഹായ്..." എഴുതിയതിനും രണ്ടു ശരി വീതം ഇട്ടിരിക്കും...
"ഇതാണ് മോനെ .ചെങ്ങായ്മാര് ......."
ഇപ്പൊ പേർശ്യക്കാരനല്ലേ.... അപ്രതീക്ഷിതമായ് ഒരു സന്ദേശം
" ഹായ് മച്ചു.... എന്തൊക്കെ ഉണ്ട്ട വിശേഷങ്ങൾ ....."
ഒരു പരിജയവുമില്ലാത്ത നമ്പർ....
"ആരാ......"
"നീ എന്നെ മറന്നോ..... അത്രപെട്ടന്നൊന്നും നിനക്കെന്നെ മറക്കാൻ കഴിയില്ല ..."
"ആരാ എനിക്ക് മനസ്സിലായില്ല ....."
"കൂട്ടുകാരനന്നു പറഞ്ഞിട്ട് ഇപ്പൊ അത്രക്കൊള്ളൂ .അല്ലെ.... സങ്കടമുണ്ടടാ..."
"എനിക്ക് ..മനസ്സിലാകാഞ്ഞിട്ടല്ലേ..."
പിന്നെ അവൻ അവനെ പരിജയപ്പെടുത്തി ....
ഞാൻ മുമ്പ് പറഞ്ഞില്ലേ .... അവൻ വരും അവന്നു വരാതിരിക്കാൻ പറ്റില്ലാന്നു....
".നിനക്കല്ലേടാ എന്നെ വേണ്ടാത്തത്... ഞാൻ എത്ര തവണ നിനക്ക് സന്ദേശമയച്ചടാ... നീ അല്ലെ മറുപടി തരാഞ്ഞത്...."
"എന്നോട് ക്ഷമിക്കാടാ...സമയം കിട്ടണ്ടേ...."
എന്തായാലും അവൻ വന്നല്ലോ? എനിക്കത് മതി... ഒരുപാട് പറയാനുണ്ട് അവനോട്... എഴുതി കൈ കടയുമോ എന്നൊരു ആദി മനസ്സിൽ.എഴുത്ത് തുടങ്ങിയതേയുള്ളൂ ..... അവന്റെ ആ ചോദ്യം, തുടങ്ങിയപ്പഴേ എനിക്ക് കാര്യം പിടികിട്ടി (കുമാരേട്ടൻ ചായക്കട തുറക്കുനത് എന്തിനാണെന്ന്)
"എങ്ങനെ ഉണ്ടടാ ജോലിയൊക്കെ ...."
".സുഖമാണടാ..."
അടുത്ത അവന്റെ ചോദ്യമാണ് ബഹുരസം
"എടാ എനിക്ക് ഒരു വിസ .നോക്കുമോടാ....." അവന്റെ ചോദ്യം കേട്ടാൽ തോന്നും ഞാനിവിടെ വിസക്കച്ചോടം ചെയ്യാൻ വന്നതാണന്നു....പിന്നെ എന്താ സംശയം വിസ ,എത്ര എണ്ണം വേണം നിനക്ക് .. ആരേലും വരുമ്പോ ഞാൻ കൊടുത്തു വിടാട്ടാ...."
പിന്നെ അവനെ ആ പരിസരത്തെങ്ങും കണ്ടില്ല.....
ഓരോരുത്തന്മാർ വരും കുറ്റീം പറിച്ചു ......
നമ്മുടെ ബന്ധം ആഗ്രഹിച്ചു നമ്മോടു കൂട്ട് കൂടുന്നവർക്ക് അവർ പറയാതെ തന്നെ നമ്മൾ നല്ലൊരു ജോലിക്കായ് ..പരിശ്രമിക്കില്ലേ. തീര്ച്ചയായും.. ഈ മനുഷ്യരുടെ സ്വാർത്ഥ മനോഭാവമാണ് മാറേണ്ടത്...
സാദിഖ് ബിൻ യഹ് യ

No comments:
Post a Comment