Wednesday, October 1, 2014

ഹൃദയ ദിനാശംസകൾ


                                                                    ഇന്ന് സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായ് ആചരിക്കുമ്പോൾ ഞാൻ ഓര്ത് പോവുകയാണ് എന്തിനാണ് ഇങ്ങനെ ഒരു ദുനം.
മുഖ പ്രസന്നതയും തൊലിവെളുപ്പും ബാങ്കിലെ അക്കൗണ്ട്‌ ബാലൻസും നോക്കിമാത്രം ഒരു മനുഷ്യന് വില നൽകുകയും ഒരുവന്റെ വില കളയുകയും ചെയ്യുന്നവർ ഓർക്കുക പ്രവാചകന്റെ ഈ അദ്ധ്യാപനം
    "ഒരാളുടെ ശരീരത്തിലെക്കോ രൂപത്തിലെക്കോ അല്ലാഹു നോക്കുകയില്ല.പക്ഷെ അവൻ നോക്കുന്നത് നിങ്ങളുടെ 'ഹൃദയ'ങ്ങളിക്കാണ്"
ഒരിക്കൽ പ്രവാചകന്‍ അരുൾ ചെയ്തു:
"ശരീരത്തിൽ ഒരു മാംസ കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി,അത് കേടുവന്നാൽ ശരീരം മുഴുവനും കേടു വന്നു.....അറിയുക അതാണ് 'ഹൃദയം'......"
ഒരിക്കൽ പ്രവാചകൻ തന്റെ വിരലുകൾ ഹൃദയത്തിലേക്ക് ചൂണ്ടി  പറഞ്ഞു സൂക്ഷ്മതയുടെ കേന്ദ്രം 'ഹൃദയ'മാണ്

ഹൃദയ ദിനത്തിൽ ഇതിലും നല്ലൊരു സന്ദേശം എനിക്ക് നൽകാൻ കഴിയില്ല

ഏവർക്കും ഹൃദയ ദിനാശംസകൾ 
സാദിഖ്‌ ബിൻ യഹ് യ 




 

No comments: