ഒക്ടോബർ ഒന്ന് ലോകം വൃദ്ധർക്കായ് ഒരു ദിനം ആചരിക്കുന്നു .എന്തിനു വേണ്ടിയാണന്നറിയില്ല .വൃദ്ധരെ നോക്കി ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാത്ത ഇന്നത്തെ ലോകം.വൃദ്ധ സധനങ്ങൾ പെരുകി വരുന്ന ഈ കാലം.സ്വന്തം പിതാവിന്റെ ചുക്കി ചുളിഞ്ഞ മുഖം നോക്കി വെറുപ്പിന്റെ നോട്ടം മാത്രം സമ്മാനിക്കുന്ന യുവ തലമുറ.
തനിക്കു വേണ്ടി വേദനയുടെ ഭാരം പേറി അതിലേറെ വേദന സഹിച്ചു കൊണ്ട് തന്നെ നൊന്തു പ്രസവിച്ച ആ ഉമ്മ.."ഒരനുചരൻ തന്റെ മാതാവിനെ ചുമലിലേറ്റി ആ നാടൊട്ടുക്കും കാണിച്ചു വന്നതിനു ശേഷം ചോതിച്ചു എന്റെ ഉമ്മയോടുള്ള കടപ്പാട് തീരുമോ.. അദ്ധേഹത്തിനോടുള്ള മറുപടി ഇതായിരുന്നു ഉമ്മ തന്നെ പ്രസവിക്കുന്ന സമയത്ത് ഞെരുങ്ങിയ ആ ഞെരുക്കത്തിന് പോലും പകര മായിട്ടില്ല തന്റെ ഈ പ്രവർത്തനം "അത്രയ്ക്ക് കടപ്പാടുണ്ട് ഒരു മനുഷ്യന് തന്റെ ഉമ്മയോട്.... ആ ഉമ്മയെ ആണിന്നു വൃദ്ധ സധനതിന്റെ ഇരുട്ടു മുറികളിൽ കൊണ്ടാക്കുന്നത്....മനുഷ്യന്റെ മനസ്സ് ,ഇല്ല അവന്നു മനസ്സുണ്ടെന്നു പറയാൻ കഴിയില്ല...കുഞ്ഞു നാളിൽ തന്റെ കയ്യും പിടിച്ച് തനിക്കു നടത്തം പഠിപ്പിച്ച ആ ഉപ്പയുടെ നെഞ്ചാത്തെക്കാണോ...നീ നിന്റെ പാദങ്ങൾ പൊക്കുന്നതു...എന്ത് പറ്റി മനുഷ്യ നിനക്ക്... നീയും ഒരുനാൾ വാർദ്ധക്യത്തിന്റെ രുചി അറിയും അന്ന് നിന്നോട് തന്റെ മക്കൾ ചെയ്യുന്നത് ഇത് തന്നെയായിരിക്കും
"തന്റെ പിതാവിനെ സുഹൃത്തുക്കള്ക്ക് മുന്പിൽ പരിചയപ്പെടുത്താൻ പ്രയാസം കാണിക്കുന്നവർ "തള്ളെ...എന്റെ കൂട്ടുകാര് വരുന്നതാ ... ചുമച്ചുകൊണ്ട് അവരുടെ ഇടയിലെക്കെങ്ങാനും വന്നാലുണ്ടല്ലോ....." അവന്റെ അലർച്ചയാണ് ആ ഉപ്പയോടും ഉമ്മയോടും...തന്റെ കൂട്ടുകാര് വരുമ്പോൾ ഉപ്പ തന്റെ മോനെ തിരഞ്ഞു നടക്കുകയാണ് പൊന്നുമോനെ കൂട്ടുകാർക്ക് പരിചയപ്പെടുത്താൻ കാണുന്നതോ....മൂക്കിൽ നിന്ന് വരുന്ന അവശിഷ്ടം തന്റെ കൈ കൊണ്ട് പിഴിഞ്ഞ് തുണിയുടെ തലപ്പ് കൊണ്ട് മുഖം തുടച്ചു കൊടുത്ത് നെഞ്ചോട് ചേർത്ത് കൊണ്ടുവരികയാണ് എന്റെ മോൻ ഇവനാണ് "മോന് ആരയാണ് കൂടുതൽ ഇഷ്ടം " മകന്റെ മറുപടിയിൽ കുളിർപ്പൂണ്ട ഉപ്പ .മോനെ പരിജയപ്പെടുത്താൻ ആ ഉപ്പയ്ക്ക് വലിയ തിടുക്കമായിരുന്നു.. അന്ന് തന്നെ പറയും എന്റെ മോൻ വലുതായാൽ ഡോക്ടർ ആകും അവനെ ഞാൻ പൈലെറ്റ് ആക്ക്കും ആ ഉപ്പയെ ആണോ നീ....
കടത്തിന്നയിലും ബസ് സ്റ്റാന്റു കളിലും ഓടയുടെ അടുത്തും ഒക്കെ ജീവിക്കുന്ന ആ പാവങ്ങൾ കരഞ്ഞു കരഞ്ഞു കണ്ണ് നീര് വറ്റിപ്പൊയ അവരുടെ പ്രതീക്ഷ അപ്പഴും " വരും എന്റെ പോന്നു മോൻ... അതാ ആ വണ്ടി എന്റെ പൊന്നുമോൻ വരുന്നുണ്ട് അവനെന്നെ കൊണ്ടുപോകും ഒന്നില്ലെലും എന്റെ ചോര നീരാക്കി ഞാൻ അവനെ പഠിപ്പിച്ചു വലിയ ആളാക്കിയതല്ലേ അവന്നു വരാതിരിക്കാൻ കഴിയില്ല......" ഇല്ല ഇനി നീരാക്കാൻ ഒരു തുള്ളി ചോര ആ ശരീരതിലില്ല എല്ലാം വറ്റി ..അസ്ഥിയെ തോലുകലാൽ ആവരണം ചെയ്ത വെറും രൂപങ്ങള നമ്മുടെ ഉപ്പമാർ ..ചുട്ടുപൊള്ളുന്ന സൂര്യന്റെ ചൂടവർ അറിയുന്നില്ല മനസ്സ് മറന്നു തുടങ്ങിയ തന്റെ മകന്റെ മുകത്തെ പിന്തുടരുകയാണ്. പ്രകൃതിയുടെ ശബ്ദ കോലാഹലങ്ങൾ അവരുടെ കാതുകളിൽ സ്പർ ഷിച്ചിട്ടില്ല പോന്നു മോന്റെ " വാപ്പാ...." എന്ന വിളിക്ക് കതോർത്തിരിക്കുകയാണ് ആ ഉപ്പയും ഉമ്മയുo. തിരക്കിനിടയിലും അവർ പരതുകയാണ് എന്റെ മോനെ കണ്ടോ.... ഞാൻ ഉമ്മ വെച്ച് കൊതി തീർന്നിട്ടില്ലാത്ത ആ മുഖങ്ങൾ കണ്ടോ.... എന്റെ ചുളിഞ്ഞ മുഖത്ത് അവന്റെ സ്നേഹ ചുംബനം എനിക്ക് കിട്ടില്ലേ....ആ ഉപ്പയുടെ മനസ്സിന്റെ തേങ്ങൽ അവനറിയുന്നില്ല .ഒരിക്കൽ നിനക്കും ഈ അവസ്ഥ വരന്നുള്ളതാ മറക്കരുത് മനുഷ്യ നീ....
" ഒരിക്കൽ ഒരു കൊച്ചുമോൻ മരപ്പലകകൾ കൊണ്ടൊരു മരപ്പാത്ര നിർമാണതിലാണ്.. അച്ഛൻ ചോദിച്ചു മോനെ എന്തിനാ മോനിതുണ്ടാക്കുന്നത്... അവന്റെ മറുപടി അച്ഛൻ മുത്തച്ചനു ചോറ് കൊടുക്കുന്നത് പോലെ അച്ഛൻ വലുതായാൽ വീടിന്റെ ഒരു മൂലയിൽ ഇരുത്തി അച്ഛനും തരും ഞാൻ നല്ല ഭക്ഷണം " എന്നിട്ടും ആ കരിങ്കൽ ഹൃദയങ്ങൾക്ക് ഒരു കുലുക്കവും സംഭവിച്ചില്ല എങ്കിൽ എവിടയാണ് നമുക്കുള്ള തകരാറുകൾ
ഇസ്ലാമിക അധ്യാപനങ്ങിൽ അല്ലാഹുവിനോടുള്ള ബാധ്യതയോടല്ലാഹു ചെത്ത് പറഞ്ഞത് മാതാപിതാക്കളോടുള്ള കടമകളാണ് "നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു തന്നെയല്ലാതെ
നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും
നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ
അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം
പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ
ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക."
പണ്ഡിതന്മാർ പറഞ്ഞു "ഛെ" എന്ന വാക്കിനെക്കാൾ ചെറുതായൊരു ദേഷ്യം പ്രകടിപ്പിക്കുന്ന വക്കുണ്ടായിരുന്നങ്ങിൽ അള്ളാഹു അത് ഉപയോഗിക്കുമായിരുന്നു. ആ ഉപ്പയോടും ഉമ്മയോടും പറയുന്ന വാക്കുകൾക്ക് വല്ല മന്യതയുമുണ്ടോ...
ഒരു ഉപ്പയും മകന് തമിലുള്ള ചെറിയ ഓർ സംഭാഷണം ശ്രദ്ധിക്കൂ.
ഇതിൽ കൂടുതാലായൊരു വാക്ക് കൊണ്ട് എനിക്കിത് വിഷദീകരിക്കാൻ കഴിയില്ല .ഒരുപാട് കേട്ടതും ചെവി തഴംബിച്ചതുമായ ഈ വാക്കുകൾ ഇനിയും ആവർ തിക്കുന്നുതെന്തിനു
ഓർക്കുക നമുക്കും വരും ഇതുപോലെ ഒരു ദിനം സ്നേഹ ചുംബനം നല്കിയ അധരങ്ങൾക്ക് മോനെ എന്ന് വിളിക്കാൻ അവസരമില്ലാത്ത ഒരു കാലം നമ്മൾ നമ്മുടെ മാതാപിതാക്കളോട് ചെയ്യുനതിനനുസരിച്ചുള്ള ശിക്ഷ ദൈവം ഇവിടെ നിന്ന് തന്നെ തന്നിട്ടേ നമ്മൾ മടങ്ങൂ.....
അള്ളാഹു അനുഗ്രഹിക്കട്ടെ...
സാദിഖ് ബിൻ യഹ് യ


No comments:
Post a Comment