ഗണതമാം രൂപത്തിലല്ലോ നീ
ഗർഭ പാത്രത്തിൽ വന്നതന്നു....
ഗൗരവത്താൽ നീ അള്ളിപ്പിടിച്ചു
ഗർഭ പാത്രത്തിൻ ഭിത്തിയതിൽ.....
ഗമയോടെയല്ലേ വളർന്നതന്നു
ഗാനമാലപിച്ചു നടന്നതില്ലേ.....
ഗൗനിചതില്ലാ ആരുമന്ന്
ഗർഭം ചുമ്മന്ന അമ്മയൊഴികെ.....
ഗർഭപീഡം സഹിച്ചതാണമ്മ
ഗർഭ മണ്ഡപത്തിൽ കിടന്ന നേരം....
ഗർവ്വ് നടിക്കല്ലേ അമ്മതൻ മുന്നിൽ
ഗൗനിച്ചിടല്ലേ അമ്മതൻ പിഴവുകൾ....
സാദിഖ് ബിൻ യഹ് യ

No comments:
Post a Comment