Saturday, October 4, 2014

ബലിപെരുന്നാൾ ആശംസകൾ

ഇന്ന് ബാലിപരുന്നാൾ....
ഇന്നലെ ബലിപെരുന്നാൾ രാവ് (ശരിയല്ലേ...)
വിഷയം അതല്ല ഇന്നലെ കിടക്കാൻ അല്പം വൈകി.എന്റെ ഇത്താടെ വക ഈ പെരുന്നാളിന് പുടവക്കായി ഒരു തുണി കൊടുത്തു വിട്ടിരുന്നു.അത് ഇവിടെ തയ്യല്കാരന്റെ അടുത്ത് കൊടുത്തതായിരുന്നു.പെരുന്നാൾ രാവിനു തരാമെന്നു പറഞ്ഞു....
വൈകീട്ട് ഞാൻ കടയിൽ എത്തിയപ്പോൾ ആയാൽ അതിന്റെ ബട്ടണ്‍സ് ഇട്ടിട്ടില്ല പോലും. എനിക്ക് ദേഷ്യം വരാൻ പിന്നെ വേറെ എവിടെയെങ്കിലും പോണോ.പിന്നെ പെരുന്നാൾ അല്ലെ അങ്ങ് ക്ഷമിച്ചേക്കാം.ഒരു പത്തുമിനുട്ട് പുറത്തൊന്നു കറങ്ങി അപ്പോഴേക്കും ശരിയാക്കാമെന്നു പറഞ്ഞു.പിന്നെ ഈ ആളുകളുടെ പത്തു മിനുറ്റല്ലെ ഒരു ഇരുപതു മിനുട്ട് കഴിഞ്ഞു ചെന്ന് നോക്കുമ്പോൾ അയാള് എന്റെ കുപ്പയവുമായി ഇരിക്കുകയാണ്....
"എന്തായി കാക്കേയ് "
"ഒരു അഞ്ച് മിനുട്ട് ഇപ്പ ശെരിയാക്കി തരാം (പപ്പുവിന്റെ ആ പഴയ ടയലോഗ് )"
അപ്പഴും ബട്ടൻസ് പോയിട്ട് അതിന്റെ തുള പൊലുമിട്ടിട്ടില്ല.ഞാൻ ക്ഷമിച്ചു ..സഹിച്ചു ...പ്രവാചകൻ ഇബ്രാഹിം നബി (അ ) ന്റെ ത്യഗോജ്ജലമായ ഓർമ്മകൾ അയവിറക്കുന്ന നമ്മൾ ഈ ചെറിയ കാര്യങ്ങള്ക്ക് വരെ ക്ഷമ കാണിക്കുന്നില്ലങ്കിൽ.പിന്നെ ഈ പുതു വസ്ത്രം ഇട്ടതു കൊണ്ടോ പെരുന്നാൾ നമസ്കാരം നിര്വ്വഹിച്ചത് കൊണ്ടോ.... എന്തർത്ഥമാണുള്ളത്‌..............))))..........
പിന്നെ എനിക്ക് വല്ലാണ്ടോന്നും പറയാൻ തോന്നിയില്ല. അവിടുന്ന് ഡ്രസ്സ്‌ വാങ്ങിച്ചു വന്നപ്പോഴേക്കും നേരം ഒരുപാടായി.....
കിടന്നിട്ടും ഉറക്കം വരാൻ അല്പം താമസമെടുത്തു.നാട്ടിലെ ആ ബലി പെരുന്നാൾ ആരവം മനസ്സിൽ പെയ്തിറങ്ങി... പെരുന്നാൾ നാട്ടിലെ ഒരു രസം ഇവിടെ കിട്ടില്ലല്ലോ....?

എത്രയായാലും പെരുന്നാൾ പെരുന്നാളാണല്ലോ ??
"എല്ലാവർക്കും എന്റെ ബലിപെരുന്നാൾ ആശംസകൾ"


تقـــبــــل اللــــه منـــا ومنـــكــــــــــــم

No comments: