ഇതാണ് ഹബ്ബ്,ഇങ്ക്ലീഷിൽ സണ്‍ ഫ്ലവർ സീഡ് എന്ന് പറയും.മലയാളത്തിൽ വേണമെങ്കിൽ സൂര്യകാന്തിയുടെ വിത്ത് എന്ന് പറയാം.ഹബ്ബിനോട് ഹുബ്ബ്(ഇഷ്ടം) തോന്നി തുടങ്ങിയത് പ്രവാസി ആയതിനു ശേഷമാണ്. ആദ്യമായി ഈ സാധനം തിന്നത് അയൽവാസി ഗൾഫിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്നപ്പോഴാണ്...ആ ചെറിയ സാധനത്തിന്റെ തോട് പൊളിച്ചു അതിലും ചെറിയ വിത്ത് തിന്നൽ വളരെ മടി തോന്നിപ്പിചിരിന്നു .സാധനം കറുത്ത് ചെറുതാണങ്കിലും ഒരു സംഭവമാണ്.പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലിൽ കൂട്ടിന്നു വരുന്ന ഈ 'കറുത്ത മുത്ത് '...
ഓർമ്മകളിലെ ആ സുന്ദര നിമിഷങ്ങൾ മനസ്സിനെ തൊട്ടുണർത്തുമ്പോഴും, പ്രിയപ്പെട്ടവരുടെ നേർത്ത സ്വരം കാതിനെ ഇക്കിളി പെടുത്തുമ്പോഴും, വേർപാട് ആഗ്രഹിച്ചിട്ടില്ലാത്ത മുഖങ്ങൾ കണ്ണിനെ ഈറനണിയിപ്പി-ക്കുമ്പോഴും,കൂട്ടിന് വരുന്നതീ കറുത്ത മുത്ത്...
പറയാൻ വിതുമ്പി നിൽക്കുന്ന വാക്കുകൾക്കു ശമനമായി ചുണ്ടിൽ ചേർത്ത് വെച്ച് ഓർമ്മകളെ കെട്ടിയിടാൻ ശ്രമിക്കും....കെട്ട് പൊട്ടിച്ചാ ഓർമ്മകൾ വീണ്ടും മനസ്സിൽ അലയടിക്കുന്നു...
തീരം തേടി വരുന്ന തിരപോലെ......

No comments:
Post a Comment