ചിത്രം കണ്ടു പട്ടാണി കടലയുടെ പ്രത്യേഗത പറയാനാണെന്ന് തെറ്റിദ്ധെരിക്കണ്ട.ജോലി സ്ഥലത്ത് വച്ച് മനസ്സിനെ വേദനിപ്പിക്കുന്ന എന്തേലും ഉണ്ടായിട്ടുണ്ടങ്കിൽ വൈകുന്നേരം കുറച്ചു സമയം അടുത്തുള്ള എതങ്കിലും പാർക്കിൽ ചെന്നിരുന്നാൽ കുറച്ച് ആശ്വാസം ലഭിക്കും.. ചിലപ്പോഴൊക്കെ അങ്ങനെ ഇരിക്കാറുമുണ്ട് .
മിക്ക
ദിവസങ്ങളിലും അവിടെ ഇവിടെയായി കുറച്ചു ആളുകൾ മാത്രമേ ഉണ്ടാകാറുള്ളൂ.. അത്
കൊണ്ട് എന്റെ പകൽ കിനാവിനു ഭംഗം വരാറില്ല..ഇന്നലെയും ആ ഉദ്യാനത്തിൽ
പോയിരുന്നു.അൽപം തിരക്കുണ്ട് എന്നാലും ആ ആൾക്കൂട്ടത്തിനിടയിൽ ഏകാന്തനായി
ഞാൻ നടന്നു കൂട്ടിനു നമ്മുടെ ആ 'കറുത്ത മുത്തും' ഉണ്ടായിരുന്നു.ഫോർമുല വണ്‍
പഥത്തിൽ കാറോടിക്കുന്ന പോലെ കുറച്ചു കുട്ടികൾ കാറോടിച്ചു കളിക്കുന്നു ,പിന്നെ പ്രവാസ ജീവിതത്തിലെ
സമ്പാദ്യം (കൊളസ്ട്രോൾ,ഷുഗർ etc...) നടന്നു തീർക്കുന്ന കുറച്ചു
മല്ലൂസ്,പിന്നെ ലൗഡ്സ്പീക്കറിൽ കുറുകുന്ന ബംഗാളികൾ,നിലവിളി ശബ്ദത്തിന്റെ
അകമ്പടിയോട് കൂടി വാനം തൊട്ടു പറക്കുന്ന പമ്പരങ്ങൾ,വായുവിൽ പാളം തീർത്ത് ചീറിപായുന്ന തീവണ്ടി, പിന്നെ കുടുംബത്തോടൊപ്പം ഉല്ലസിക്കാനെത്തിയ അറബികളും അല്ലാത്തവരുമായ ആളുകൾ അവർക്കിടയിൽ ഞാൻ ഏകാന്തനായി... കുറച്ചു സമയം നടന്നതിനു ശേഷം ഞാൻ എവിടെയെങ്കിലും ഒന്നിരുന്നാലോ എന്നാലോചിച്ചു നടക്കുംബഴാനു കുറച്ചു കുട്ടികൾ ആകാശത്തേക്ക് പറക്കുന്ന തോണിയിൽ കയറിയിരിക്കുന്നു...മുമ്പ് കയറി നോക്കാത്തത് കൊണ്ട് ആ കാഴ്ച കാണാൻ ഒരു ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചു....തോണി തുഴഞ്ഞു തുടങ്ങി,പലതരം അലർച്ചകളും പൊട്ടിച്ചിരികളും നിലവിളിക്കൾക്കും കാതോർത്തു പുറത്തേക്കു തള്ളിയ കണ്ണുമായ് നോക്കിയിരിക്കെ...!!!
കഥയിലെ വില്ലൻ കഥാപാത്രത്തിന്റെ ആഗമനം
ആകാര ഭംഗി കൊണ്ടും ശരീര സൗന്ദര്യം കൊണ്ട് ആരെയും കവച്ചു വെക്കുന്ന ഉയരം കൊണ്ടും ആരുടേയും മനസ്സിനെ ആകർഷിക്കുന്ന ഞാൻ കൂടാതെ തോളിലെ ബാഗു കൂടെ ആയപ്പോൾ എട്ടാം ക്ലാസ്സിലാണോ അതോ പത്തിലാണോ എന്ന് ചോതിക്കാത്തവർ വളരെ വിരളമായിരുന്നു...
അയാൾ എന്റെ ഇരിപ്പിടതിനടുത്തു വന്നിരുന്നു. "പച്ച" എന്നും "പട്ടാണി" എന്നുമൊക്കെ അറിയപ്പെടുന്ന പാക്കിസ്ഥാനി ഒരാൾ ഞാൻ നേരത്തെ പറഞ്ഞതിൽ രണ്ടെണ്ണം അയാൾക്കുണ്ട് (ഉയരവും അകാര ഭംഗിയും) ചോതിച്ചു
"കിത്നാ ക്ലാസ് മേ പട്താ ഹി...?"
അറിയാവുന്ന ഭാഷയിൽ പറഞ്ഞൊപ്പിച്ചു
"ഞാൻ പഠിക്കുകയല്ല ജോലി ചെയ്യുകയാണ് "
"ബാഗ് ഇട്ടതു കണ്ടപ്പോൾ ചോതിച്ചതാ.....എവിടെയാണ് ജോലി ചെയ്യുന്നത് ..." മൂപ്പന്റെ അടുത്ത ചോദ്യം
ഞാൻ സ്ഥലം പറഞ്ഞു കൊടുത്തു... പിന്നെ സിഗരറ്റു കാണിച്ചുകൊണ്ട് ചോതിക്കുവാ വേണോന്നു....
"ഞാൻ പറഞ്ഞു വേണ്ട ഞാൻ വലിക്കാറില്ല...."
പിന്നെയും അവൻ ഹിന്ദി പറയാൻ തുടങ്ങി... ഇതുവരെ തട്ടി മുട്ടി ഹിംഗ്ലീശിലായിരുന്നു (ഹിന്ദി +ഇംഗ്ലീഷ് )മറുപടി
അവനെന്തോ പറഞ്ഞു എനിക്കത് മനസ്സിലായില്ല .ഞാൻ പറഞ്ഞു എനിക്ക് ഹിന്ദി വല്ലതോന്നും അറിയില്ല......"
അപ്പൊ അവൻ ഭാഷ മാറ്റി പിടിച്ചു
"എനിക്ക് ബഹ്റൈനിൽ കൂട്ടുകരൊന്നുമില്ല നമുക്ക് കൂട്ടുകാരായിക്കൂടെ.."
ഞാൻ പറഞ്ഞു എനിക്ക് ഒരുപാട് കൂട്ടുകാരുണ്ടന്നു...
"അതിനെന്താ ഫ്രാണ്ട്സാകുന്നത് കൊണ്ട്
ഞാനൊന്നും മിണ്ടിയില്ല പതുക്കെ തല തിരിച്ചു നേരത്തിൽ നേരം വൈകി വന്ന നിവിൻ പോളിയെ ഞാൻ ചെറുതായൊന്നു ചിരിച്ചു.
എന്നിട്ടും മൂപര് നിർതീട്ടില്ല ...
"പറയടോ...നമുക്ക് കൂട്ടുകാരായിക്കൂടെ,എന്റെ അടുത്ത് വണ്ടിയുണ്ട് ഞാൻ നിന്നെ കൊണ്ട് വിടാം നമുക്കിങ്ങനെ കറങ്ങിനടക്കാം എന്താ സമ്മതമാണോ...?
ഞാൻ അതിനും ഒന്നും മിണ്ടിയില്ല ..."മൗനം സമ്മതം " എന്ന ചൊല്ല് അവനറിയുമെന്നു ഞാൻ വിചാരിച്ചതില്ല...
അവൻ തീരുമാനിച്ചു കഴിഞ്ഞു
"ok നമ്മൾ ഫ്രണ്ട്സ് ഞാൻ ഖലീൽ (കൂട്ടുകാരൻ ,പേര് നന്ന്)
ഞാൻ സാദിഖ് (സത്യ സന്ധൻ, അതിലേറെ നന്ന്)
പിന്നെയും അവന്റെ ഇടപെടലുകൾ എനിക്കിഷ്ടായില്ല
"ബാഗിലെന്താ .....?"
"ഒന്നുല്ല്യ ഒരു ചോറുപാത്രം ഉണ്ട്....."
"പിന്നെ പ്രമാണങ്ങളും കാണും ല്ലേ...?"
"ഇല്ല്യ ഒരു ഡയറിയുമുണ്ട് ..."
ഇനി കൂടുതൽ വരുന്നതിനു മുമ്പ് സ്ഥലം കാലിയാക്കാം..
"ശരി കാണാം....."
എന്ന് പറഞ്ഞു ഞാൻ അവിടുന്നിറങ്ങി നടന്നു .അവൻ കൂടെ വന്നു പറഞ്ഞു ഞാൻ കൊണ്ട് വിട്ടു തരാം... വേണ്ട ഞാൻ പോയികൊള്ളാം.അല്ല ഞാൻ വിട്ടു തരാം... നന്ദി ഇല്ല.... (no thanks അങ്ങനെതന്നെയല്ലേ..?:-)) എന്തായാലും അവൻ എന്റെ കൂടെ വന്നു ഉദ്ദ്യാനതിന്റെ രണ്ടായി പിരിയുന്ന വഴിയിൽ വലത്തോട്ട് അവൻ നീങ്ങി ഞാൻ ഇടത്തോട്ടും.....കണ്‍കളിൽ നിന്ന് മറയും വരെ അവന്റെ കണ്ണുകൾ എന്നെ പിന്തുടർന്നു ....
"ഹ് ...ഹാവ്വൂ ... രക്ഷപ്പെട്ടു..."
പതിയെ ആ ഞാൻ ആ വഴിക്ക് നടന്നു നീങ്ങി ...പിന്നെ കണ്ട കാഴ്ച എന്റെ ഉള്ളിൽ ചെറുതായി ഭയത്തിന്റെ വിത്തുകൾ പാകി ആ വഴിയുടെ അതാത് വാഹനവുമായവൻ കാത്തു നിൽകുന്നു....
കുടിങ്ങിയെല്ലോ അള്ളോ.....എന്തായാലും വേണ്ടില്ല രണ്ടും കൽപിച്ചു ഞാൻ എന്റെ പാദങ്ങൾ മുന്നോട്ടു വച്ചു ....
"സാദിഖ് വാ..... കയറു...."
ഇല്ല നീ പൊയ്ക്കോ....
നമ്മള് ഫ്രണ്ട്സ് അല്ലെ ...പിന്നെ എന്താ കയറുന്നത് കൊണ്ട്...
ഇല്ല നീ പൊയ്ക്കോ...
എന്നാ പറ നമ്മള് ഫ്രണ്ട്സ് അല്ലെ...? അല്ലങ്കിൽ ഞാൻ പൊയ്ക്കോളാം....?
എന്നാ നീ പൊയ്ക്കോ... അതാ നല്ലത്.....(ഒരു മുൻപരിചയവുമില്ലാത്ത അവന്റെ വിളികേട്ടാൽ തോന്നും ഞാൻ അവന്റെ കൂടെ ഒന്നാം ക്ലാസ് മുതലുള്ളതാനെന്നു ) പൊയ്ക്കോ....
അവൻ പതുക്കെ വണ്ടി കൊണ്ടുപോയി....
കുറച്ചു മുമ്പോട്ടു പോയപ്പോൾ വണ്ടിയുടെ റെഡ് ലൈറ്റ് കത്തുന്നു... അവൻ വണ്ടി നിറുത്തി ...പിന്നെ നടന്നു പോകുന്ന ഞാൻ അവനെ മറികടന്നു...
ആ വണ്ടിയിലിരുന്നു അവന്റെ രൂപം ഇരുട്ടില മറയും വരെ നോക്കി നിന്നു...
സുഹൃത്തിനെ നഷ്ടപെട്ട വേദനയാണോ...? ഒരുത്തനെ കബളിപ്പിക്കാൻ കഴിയാത്ത സങ്കടമാണോ എന്നൊന്നുമറിയില്ല....
പിന്നീട റൂമിലെത്തും വരെ നിഴലായ് കൂടെ നടന്ന എന്റെ അപരനെ പോലും ഞാൻ പേടിയോടെ നോക്കി.... തെരുവ് വിളക്കുകൾ എന്നിലേക്ക് പല രൂപങ്ങളും എറിഞ്ഞു തരുന്നോ... എന്നൊരു തോന്നൽ...
മുന്നിൽ കാണുന്ന പച്ചകെളെല്ലാം ചുവപ്പ് തുപ്പുന്ന കണ്ണുകളെ പോലെ...
പെട്ടെന്നൊരു തൊപ്പി വെച്ച കണ്ടാൽ മാന്യത തോന്നിക്കുന്ന ഒരു പച്ച
" യെ മാൾ കിധർ ഹേ ...?"
പേടി ഉള്ളിലൊതുക്കി.....
"കി.. കി... കിസ്കാ മാൾ...?"
"യെ കമീസ് പകട്നെ കാ..."
"സീതാ ജാവോ....റൈറ്റ് ജാവോ...."
അതും പറഞ്ഞു ഞാൻ സീതാ...പോയി ബസ്സിൽ കയറി...

No comments:
Post a Comment